#Citizenship | വിവിധ മേഖലകളിലെ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ പൗരത്വം അനുവദിക്കും

#Citizenship | വിവിധ മേഖലകളിലെ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ പൗരത്വം അനുവദിക്കും
Jul 6, 2024 10:08 PM | By VIPIN P V

റിയാദ്: (gccnews.in) സൗദി അറേബ്യയിൽ വിവിധ മേഖലകളിൽ വിദഗ്ധരായ വ്യക്തികൾക്ക് പൗരത്വം നൽകുന്നു.

ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ, കണ്ടുപിടുത്തക്കാർ, സംരംഭകർ, അപൂർവ പ്രതിഭകൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾക്കാണ് പൗരത്വം അനുവദിക്കാൻ ഗവൺമെൻറിന്‍റെ നടപടി തുടങ്ങിയത്.

വിവിധ മേഖലകളിൽ രാജ്യത്തിന് പ്രയോജനപ്പെടും വിധം നിയമം, മെഡിക്കൽ, ശാസ്ത്രം, സാംസ്കാരികം, കായികം, സാങ്കേതികം തുടങ്ങിയ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് പൗരത്വം നൽകണമെന്ന സൽമാൻ രാജാവിന്‍റെ ഉത്തരവിന്‍റെ വെളിച്ചത്തിലാണ് സർക്കാർ നടപടി.

‘വിഷൻ 2030’ ലക്ഷ്യത്തിന് അനുസൃതമായി രാജ്യത്തിെൻറ സമഗ്രവികസനത്തിന് മാനവ വിഭവശേഷിയെ ഉപയോഗപ്പെടുത്താനും വിശിഷ്ടരും സർഗാത്മകരുമായ ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുന്ന അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

അതോടൊപ്പം രാജ്യത്തെ സാമ്പത്തിക, ആരോഗ്യ, സാംസ്‌കാരിക, കായിക, നൂതന വികസനത്തിെൻറ പ്രയത്‌നങ്ങൾക്ക് ഗുണപരമായ ഒരു കൂട്ടിച്ചേർക്കലായി മാറുന്ന ഏറ്റവും പ്രമുഖരായ പ്രതിഭകളെയും അപൂർവ പ്രതിഭയുള്ളവരെയും ആകർഷിക്കുന്നതിനുള്ള രാജ്യത്തിെൻറ താൽപ്പര്യത്തിെൻറ ഭാഗവുമാണിത്.

2021ലാണ് വിവിധ മേഖലകളിലെ നിരവധി വിശിഷ്ട വ്യക്തികൾക്ക് സൗദി പൗരത്വം നൽകുന്നതിന് ഗവൺമെൻറ് അംഗീകാരം നൽകിയത്. യോഗ്യരായ വ്യക്തികൾക്കും അപൂർവ പ്രതിഭകൾക്കും നിശ്ചിത നിബന്ധനകൾ പൂർത്തിയാക്കിയ ശേഷമാണ് സൗദി പൗരത്വം അനുവദിക്കുന്നത്.

കഴിവിന്‍റെയും പ്രഫഷനലിസത്തിെൻറയും ഉയർന്ന നിലവാരം കണക്കിലെടുത്താണ് പൗരത്വം നൽകിയിരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ സൗദി പൗരത്വം നൽകുന്നതിനായി പ്രഖ്യാപിച്ച എണ്ണം വളരെ കുറവായിരുന്നു.

നിലവിൽ പൗരത്വം നൽകാൻ തീരുമാനിച്ചത് പൗരത്വത്തിന് ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ഔദ്യോഗികമായി ഇവരുടെ പേരുകൾ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ചില മാധ്യമങ്ങളിൽ ചില പ്രമുഖരും പല മേഖലകളിലും കഴിവുതെളിയിച്ചവരുമായ ചിലയാളുകളുടെ പേരുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.

അവരിൽ വലിയൊരു വിഭാഗം വർഷങ്ങളായി രാജ്യത്ത് താമസിക്കുന്നവരാണ്. ഇത് അവരെ സമൂഹവുമായി കൂടുതൽ ഇണങ്ങുന്നവരാക്കും.

#Foreigners #who #experts #various #fields #granted #citizenship #SaudiArabia

Next TV

Related Stories
#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

Nov 26, 2024 11:08 AM

#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
Top Stories










News Roundup