കുവൈത്ത് സിറ്റി :(gcc.truevisionnews.com)പുതിയ വീസ ചട്ടങ്ങളുമായി കുവൈത്ത് സർക്കാർ. കുവൈത്തിൽ ഗാർഹിക മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ വീസ ഇനി മുതൽ സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുമതി.
നിലവിലെ സ്പോൺസറുടെ കീഴിൽ ഒരു വർഷം പൂർത്തിയാക്കിയവർക്ക് ഈ മാസം 14 മുതൽ സെപ്റ്റംബർ 12 വരെയാണ് വീസ മാറ്റത്തിന് അവസരം.
മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദേശികൾക്കു ഗുണം ചെയ്യുന്ന തീരുമാനം 2018നു ശേഷം ആദ്യമായാണു നടപ്പാക്കുന്നത്. ആവശ്യമായ തൊഴിലാളികളെ രാജ്യത്തിന് അകത്തു നിന്നുതന്നെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഗാർഹിക മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക വ്യവസ്ഥകളോടെയായിരിക്കും സ്വകാര്യ മേഖലയിലേക്ക് മാറാൻ കഴിയുകയെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിലവിലെ തൊഴിലുടമയിൽ നിന്ന് അംഗീകാരം നേടുക, നിലവിലെ തൊഴിലുടമയുമായി ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ താമസ കാലയളവ്, ട്രാൻസ്ഫർ ഫീ 50 ദിനാർ (ഏകദേശം 600 ദിർഹം) എന്നിവയാണ് പ്രധാനമായ വ്യവസ്ഥകൾ.
കൂടാതെ നിലവിലെ തൊഴിലുടമയുമായുള്ള സേവന കാലയളവിന്റെ ഓരോ വർഷത്തിനും 10 ദിനാർ അധികമായി ഈടാക്കും. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിന്റെ ഓഫീസാണ് പുതിയ വീസ ചട്ടങ്ങൾ അറിയിച്ചത്.
കൂടാതെ കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെ അധികൃതർ അനധികൃത പാർപ്പിടത്തിനെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു.
കുവൈത്തിലെ ഏറ്റവും പുതിയ നടപടിയിൽ നിരവധി വിദേശ പൗരന്മാർക്ക് അവർ താമസിച്ച വീടുകൾ നഷ്ടമായി.
#kuwait #introduces #new #visa #rules #domestic #workers #can #now #transfer #private #sector