ജിദ്ദ: (gccnews.in) സൗദി അറേബ്യയിൽ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചതായി സൗദി സെന്‍റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ വെളിപ്പെടുത്തി.
533,000-ത്തിലധികം പേർ മരണാനന്തരം അവയവദാനം നടത്തുന്നതിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണത്തിൽ ഏകദേശം 1,42,000 ദാതാക്കളുമായി തലസ്ഥാന നഗരമായ റിയാദാണ് മുന്നിൽ.
മക്കയിൽ 1,15,000 ദാതാക്കളും കിഴക്കൻ പ്രവിശ്യയിൽ 65,000 ദാതാക്കളുമുണ്ട്. ഏറ്റവും കുറവ് ദാതാക്കൾ നജ്‌റാനിലാണ്, അവിടെ ഏകദേശം 1,500 പേർ മാത്രമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
സൗദി അറേബ്യയിൽ അവയവ മാറ്റിവയ്ക്കൽ പദ്ധതി ആരംഭിച്ചതു മുതൽ 2023 അവസാനം വരെ 6,000-ത്തിലധികം അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്.
സെൻട്രൽ റീജനാണ് ഏറ്റവുമധികം അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയത്, തൊട്ടുപിന്നിൽ ദമാമും ജിദ്ദയും.
26 മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന രാജ്യത്തുടനീളം സ്വകാര്യ മെഡിക്കൽ സേവനങ്ങൾ അവയവ മാറ്റിവയ്ക്കൽ രംഗത്ത് പുരോഗതി കൈവരിച്ചിട്ടുണ്ട്.
#number #people #willing #donate #organs #increased #SaudiArabia