#OrganDonate | സൗദിയിൽ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചു

#OrganDonate | സൗദിയിൽ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചു
Jul 9, 2024 01:40 PM | By VIPIN P V

ജിദ്ദ: (gccnews.in) സൗദി അറേബ്യയിൽ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചതായി സൗദി സെന്‍റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ വെളിപ്പെടുത്തി.

533,000-ത്തിലധികം പേർ മരണാനന്തരം അവയവദാനം നടത്തുന്നതിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണത്തിൽ ഏകദേശം 1,42,000 ദാതാക്കളുമായി തലസ്ഥാന നഗരമായ റിയാദാണ് മുന്നിൽ.

മക്കയിൽ 1,15,000 ദാതാക്കളും കിഴക്കൻ പ്രവിശ്യയിൽ 65,000 ദാതാക്കളുമുണ്ട്. ഏറ്റവും കുറവ് ദാതാക്കൾ നജ്‌റാനിലാണ്, അവിടെ ഏകദേശം 1,500 പേർ മാത്രമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

സൗദി അറേബ്യയിൽ അവയവ മാറ്റിവയ്ക്കൽ പദ്ധതി ആരംഭിച്ചതു മുതൽ 2023 അവസാനം വരെ 6,000-ത്തിലധികം അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്.

സെൻട്രൽ റീജനാണ് ഏറ്റവുമധികം അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയത്, തൊട്ടുപിന്നിൽ ദമാമും ജിദ്ദയും.

26 മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന രാജ്യത്തുടനീളം സ്വകാര്യ മെഡിക്കൽ സേവനങ്ങൾ അവയവ മാറ്റിവയ്ക്കൽ രംഗത്ത് പുരോഗതി കൈവരിച്ചിട്ടുണ്ട്.

#number #people #willing #donate #organs #increased #SaudiArabia

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories