#founddead | താമസ സ്ഥലത്ത് മൂന്ന് പേരെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം അവ്യക്തം, അന്വേഷണം തുടരുന്നു

#founddead | താമസ സ്ഥലത്ത് മൂന്ന് പേരെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം അവ്യക്തം, അന്വേഷണം തുടരുന്നു
Jul 11, 2024 10:03 PM | By VIPIN P V

ദുബായ്: (gccnews.in) മൂന്ന് ഇന്ത്യക്കാരെ താമസ സ്ഥലത്ത് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം തുടരുന്നു.

മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാൻ വൈകുമെന്നാണ് സൂചന. ഭക്ഷ്യവിഷബാധയേറ്റതാണോ, അതോ എന്തെങ്കിലും വിഷവാതകം ശ്വസിച്ചതാണോ മരണകാരണം എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സ്വകാര്യ ക്ലീനിങ് കമ്പനിയിലെ തൊഴിലാളികളും രാജസ്ഥാൻ ഉദയ് പൂർ സ്വദേശികളുമായ രാംചന്ദ്ര(36), പരശ് റാം ഗർജാർ(23), ശ്യാംലാൽ ഗുർജാർ(29) എന്നിവരാണ് മരിച്ചത്.

ബർദുബായ് അൽ റഫാ ഏരിയയിലെ വില്ലയിൽ രാത്രി ഉറങ്ങാൻ കിടന്ന രണ്ടുപേരെ രാവിലെ മരിച്ച നിലയിലും മറ്റൊരാളെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

തലേന്ന് രാത്രി മൂവരും പുറത്തായിരുന്നുവെന്നും രാവിലെ ആറോടെയാണ് തിരിച്ചെത്തി ഉറങ്ങാൻ കിടന്നതെന്നും ഇവരുടെ കൂടെ താമസിക്കുന്നയാൾ പറഞ്ഞു. ഉച്ചയ്ക്ക് 12ന് തനിക്ക് ശ്വാസംമുട്ടനുഭവപ്പെടുന്നതായും ആംബുലൻസ് വിളിക്കണമെന്നും ശ്യാംലാൽ സുഹൃത്തിനോട് ആവശ്യപ്പെട്ടു.

ആംബുലൻസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മറ്റു 2 പേരും മരിച്ചിരുന്നു. മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലാണുള്ളത്.

മരണകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

നാരായൺ ലാൽ ജാൻവർ–ഉൻകരി ബായ് ദമ്പതികളുടെ മകനാണ് രാംചന്ദ്ര. ഹിമരാജ് ഗർജാർ ആണ് പരശ് റാമിൻ്റെ പിതാവ്. മാതാവ്: ഗോപി ദേവി. ഭദ്രിലാൽ ഗുർജാർ ആണ് ശ്യാംലാലിൻ്റെ പിതാവ്.

#incident #three #people #founddead #consuming #poison #residence #death #investigation

Next TV

Related Stories
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Nov 26, 2024 08:55 PM

#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ...

Read More >>
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

Nov 26, 2024 04:16 PM

#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

​ഉമ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​...

Read More >>
#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Nov 26, 2024 03:26 PM

#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ...

Read More >>
Top Stories