ദുബായ് : (gcc.truevisionnews.com)അവധിത്തിരക്കിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കാലുകുത്താൻ സ്ഥലമില്ലാത്ത സാഹചര്യത്തിൽ യാത്രകൾക്ക് മെട്രോ സർവീസ് തിരഞ്ഞെടുക്കുന്നതാവും ഉചിതം.
ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലേക്കുള്ള വാഹനത്തിരക്ക് കൂടുതലാണ്. പാർക്കിങ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് യാത്ര മെട്രോയിൽ ആക്കാൻ നിർദേശം നൽകിയത്.
ദുബായിലേക്കു വരുന്നവർക്ക് മെട്രോ സഹായിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ രാത്രി ഒന്നു വരെയാണ് മെട്രോ സർവീസ്.
ശനിയാഴ്ചകളിൽ രാവിലെ 5 മുതൽ രാത്രി 12 വരെയും ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ രാത്രി 12വരെയുമാണ് സർവീസ്.
സമയം ∙ ടെർമിനൽ 1: എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്കുള്ള അവസാന മെട്രോ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10.58.
വെള്ളിയാഴ്ചകളിൽ രാത്രി 11.58.
ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10.59. ∙
സെന്റർ പോയിന്റിലേക്ക്: തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 12.
വെള്ളിയാഴ്ചകളിൽ രാത്രി 12.48,
ശനി, ഞായർ ദിവസങ്ങളിൽ 11.59. ∙ ടെർമിനൽ 3: എക്സ്പോ സിറ്റി, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്ക്
തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10.56. വെള്ളിയാഴ്ചകളിൽ രാത്രി 11.56,
ശനി 10.57, ഞായർ 10.58. സെന്റർ പോയിന്റ് ഭാഗത്തേക്ക്:
തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 12.02.
വെള്ളിയാഴ്ചകളിൽ രാത്രി 1.02 ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12.01.
#rush #in #dubai #international #airport