#flight | വിമാനയാത്ര അധികബാധ്യത; പ്രതീക്ഷയറ്റ് പ്രവാസികൾ, വേനൽച്ചൂടിനേക്കാൾ പൊള്ളുന്ന നിരക്ക്

#flight | വിമാനയാത്ര അധികബാധ്യത; പ്രതീക്ഷയറ്റ് പ്രവാസികൾ, വേനൽച്ചൂടിനേക്കാൾ പൊള്ളുന്ന നിരക്ക്
Jul 14, 2024 11:30 AM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com)നാട്ടിലേക്കുള്ള വിമാനനിരക്ക് നിരക്ക് കുറയുന്നത് കാത്തിരുന്ന പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി. യുഎഇയിൽ മധ്യവേനൽ അവധി തുടങ്ങി 2 ആഴ്ച പിന്നിട്ടിട്ടും നിരക്കിൽ മാറ്റമില്ല.

ഓഗസ്റ്റ് 15നു ശേഷം കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വർധിച്ച വിമാന ടിക്കറ്റ് നിരക്കും പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.നാലംഗ കുടുംബത്തിന് ഇന്ന് ദുബായിൽനിന്ന് കൊച്ചിയിൽ പോയി ഓഗസ്റ്റ് 21ന് തിരിച്ചെത്താൻ കുറഞ്ഞത് രണ്ടര ലക്ഷം രൂപ വേണം.

തിരക്കില്ലാത്ത സമയത്തെ നിരക്കിനെക്കാൾ 5 ഇരട്ടി തുക. ഇത്രയും തുക കൊടുത്താൽ പോലും കേരളത്തിലെത്താൻ കണക്‌ഷൻ വിമാനം വഴി 24 മണിക്കൂർ എടുക്കും.

നേരിട്ടുള്ള വിമാനത്തിൽ 4 മണിക്കൂറിലെത്താവുന്ന സ്ഥലത്തേക്കാണ് ഒരുദിവസം എടുക്കുന്നത്. സർവീസ് നടത്തുന്ന വിമാന കമ്പനികളുടെ എണ്ണവും സെക്ടറുകളും കൂടിയിട്ടും സീസൺ സമയത്തെ ഈ കൊള്ള തുടരുകയാണ്.

നേരിട്ടുള്ള വിമാനങ്ങളിലെ പരിമിത സീറ്റിനും ഉയർന്ന നിരക്കാണ് വിവിധ എയർലൈനുകൾ ഈടാക്കുന്നത്. മധ്യവേനൽ അവധിക്കാലത്താണ് ഏറ്റവും കൂടുതൽ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്കു യാത്ര ചെയ്യുന്നത്.

വിമാന സീറ്റിനെക്കാൾ പത്തിരട്ടി യാത്രക്കാർ എത്തുന്നതോടെ എയർലൈനുകൾ നിരക്കു കുത്തനെ കൂട്ടി. അവധിക്കാലം, ഓണം, വിഷു, ഈസ്റ്റർ, പെരുന്നാൾ, ക്രിസ്മസ്, പുതുവർഷം തുടങ്ങി വിശേഷാവസരങ്ങളിലും കൂടുതൽ യാത്രക്കാരെ മുന്നിൽക്കണ്ട് എയർലൈനുകൾ നേരത്തെ തന്നെ ഓൺലൈനിൽ നിരക്ക് ഉയർത്തിവയ്ക്കുന്നു.

മാസങ്ങൾക്കു മുൻപ് ടിക്കറ്റ് എടുത്താലും ഇരട്ടിയിലേറെ തുക നൽകണം. അവധി മുൻകൂട്ടി ആസൂത്രണം ചെയ്യാൻ പറ്റാത്തവർ അവസാന നിമിഷം ടിക്കറ്റ് എടുക്കുമ്പോൾ അഞ്ചിരട്ടിയോളം അധിക നിരക്ക് നൽകേണ്ടി വരുന്നു.

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനും സീസൺ സമയത്ത് അധിക വിമാന സർവീസ് ഏർപ്പെടുത്തി പ്രവാസികൾക്ക് നാട്ടിലും തിരിച്ചും എത്താനും അവസരമുണ്ടാക്കണമെന്ന പ്രവാസികളുടെ ആവശ്യത്തോട് അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.

കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താമെന്നത് സ്വപ്നം മാത്രമാകും.

#summer #holiday #in #uae #airfares #go #up

Next TV

Related Stories
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Nov 26, 2024 08:55 PM

#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ...

Read More >>
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

Nov 26, 2024 04:16 PM

#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

​ഉമ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​...

Read More >>
#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Nov 26, 2024 03:26 PM

#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ...

Read More >>
Top Stories