മനാമ :(gcc.truevisionnews.com)ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ സ്വന്തം വീടുകളിൽ അയച്ച പാഴ്‌സൽ സാധനങ്ങൾ കൊച്ചി സീ പോർട്ട് ഓഫിസിൽ കെട്ടിക്കിടക്കുന്നതായി ആരോപണം.
വാർത്താ സമ്മേളനത്തിൽ കാർഗോ ഉടമകൾ ഇക്കാര്യം അറിയിച്ചത്. ഈ സാധനങ്ങൾ കാലാവധി കഴിയുന്നതിന് മുൻപോ ചരക്കുകൾ നശിക്കുന്നതിന് മുൻപോ ഉടമകൾക്ക് എത്തിക്കാൻ അവ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്തു തരണമെന്ന് അവർ ആവശ്യപ്പെട്ടു.
പ്രവാസികളുടെ അവധിക്കാലമായതുകൊണ്ട് കാർഗോ ഏജൻസികൾക്ക് ഏറ്റവും തിരക്കേറിയ സമയമാണിത്. ഏറ്റവും കുറഞ്ഞ ചെലവിൽ സാധനങ്ങൾ നാട്ടിലേക്ക് അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ തിരഞ്ഞെടുക്കുന്നത് ഷിപ്പ് കാർഗോ സേവനമാണ്.
എന്നാൽ, കൊച്ചി തുറമുഖ അധികൃതരുടെ ‘മെല്ലെപ്പോക്ക്’ നയം മൂലം കാർഗോ കമ്പനികൾക്ക് കേരളത്തിലേക്കുള്ള ഓർഡറുകൾ സ്വീകരിക്കാൻ പോലും സാധിക്കുന്നില്ല.
ഫെബ്രുവരി മുതൽ നാട്ടിലേക്ക് അയച്ച പാഴ്‌സലുകൾ ഇപ്പോഴും പോർട്ടിൽ കെട്ടിക്കിടക്കുകയാണ്.സാധനങ്ങൾ കേടായിപ്പോകുകയോ കാലാവധി കഴിയുകയോ ചെയ്യുന്നതും ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ്.
അവർ ഈടാക്കിയ ചാർജിന്‍റെ പത്തിരട്ടി തുക പോർട്ട് സ്റ്റോറേജ് ചാർജ് ഇനത്തിൽ അടക്കേണ്ട ഗതിയും വരുന്നു.
തങ്ങളുടെ തെറ്റല്ലാത്ത കാര്യത്തിന് ഉപഭോക്താക്കളുടെ വിമർശനം നേരിടേണ്ടി വരുന്നതും സാധനങ്ങൾ സമയത്തിന് എത്തിക്കാൻ കഴിയാത്തതിന്‍റെ നഷ്ടപരിഹാരം നൽകേണ്ടി വരുന്നതും കാർഗോ കമ്പനികൾക്ക് വലിയ ബുദ്ധിമുട്ടാണ്.
#expatriates #cargo #stuck #at #cochin #sea #port