#seaport | കൊച്ചി തുറമുഖത്ത് കെട്ടിക്കിടന്ന് പ്രവാസികളുടെ ‘പാഴ്‌സലുകൾ’; ‘മെല്ലെപ്പോക്ക്’ നയമെന്ന് ആരോപണം

#seaport |  കൊച്ചി തുറമുഖത്ത് കെട്ടിക്കിടന്ന് പ്രവാസികളുടെ ‘പാഴ്‌സലുകൾ’; ‘മെല്ലെപ്പോക്ക്’ നയമെന്ന് ആരോപണം
Jul 14, 2024 03:44 PM | By ADITHYA. NP

മനാമ :(gcc.truevisionnews.com)ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ സ്വന്തം വീടുകളിൽ അയച്ച പാഴ്‌സൽ സാധനങ്ങൾ കൊച്ചി സീ പോർട്ട് ഓഫിസിൽ കെട്ടിക്കിടക്കുന്നതായി ആരോപണം.

വാർത്താ സമ്മേളനത്തിൽ കാർഗോ ഉടമകൾ ഇക്കാര്യം അറിയിച്ചത്. ഈ സാധനങ്ങൾ കാലാവധി കഴിയുന്നതിന് മുൻപോ ചരക്കുകൾ നശിക്കുന്നതിന് മുൻപോ ഉടമകൾക്ക് എത്തിക്കാൻ അവ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്തു തരണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രവാസികളുടെ അവധിക്കാലമായതുകൊണ്ട് കാർഗോ ഏജൻസികൾക്ക് ഏറ്റവും തിരക്കേറിയ സമയമാണിത്. ഏറ്റവും കുറഞ്ഞ ചെലവിൽ സാധനങ്ങൾ നാട്ടിലേക്ക് അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ തിരഞ്ഞെടുക്കുന്നത് ഷിപ്പ് കാർഗോ സേവനമാണ്.

എന്നാൽ, കൊച്ചി തുറമുഖ അധികൃതരുടെ ‘മെല്ലെപ്പോക്ക്’ നയം മൂലം കാർഗോ കമ്പനികൾക്ക് കേരളത്തിലേക്കുള്ള ഓർഡറുകൾ സ്വീകരിക്കാൻ പോലും സാധിക്കുന്നില്ല.

ഫെബ്രുവരി മുതൽ നാട്ടിലേക്ക് അയച്ച പാഴ്‌സലുകൾ ഇപ്പോഴും പോർട്ടിൽ കെട്ടിക്കിടക്കുകയാണ്.സാധനങ്ങൾ കേടായിപ്പോകുകയോ കാലാവധി കഴിയുകയോ ചെയ്യുന്നതും ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ്.

അവർ ഈടാക്കിയ ചാർജിന്‍റെ പത്തിരട്ടി തുക പോർട്ട് സ്റ്റോറേജ് ചാർജ് ഇനത്തിൽ അടക്കേണ്ട ഗതിയും വരുന്നു.

തങ്ങളുടെ തെറ്റല്ലാത്ത കാര്യത്തിന് ഉപഭോക്താക്കളുടെ വിമർശനം നേരിടേണ്ടി വരുന്നതും സാധനങ്ങൾ സമയത്തിന് എത്തിക്കാൻ കഴിയാത്തതിന്‍റെ നഷ്ടപരിഹാരം നൽകേണ്ടി വരുന്നതും കാർഗോ കമ്പനികൾക്ക് വലിയ ബുദ്ധിമുട്ടാണ്.

#expatriates #cargo #stuck #at #cochin #sea #port

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories