#permit | യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവരുടെ മടക്കയാത്ര; എക്സിറ്റ് പെർമിറ്റ് നിർബന്ധം, ഫീസ് 350 ദിർഹം

#permit | യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവരുടെ മടക്കയാത്ര; എക്സിറ്റ് പെർമിറ്റ് നിർബന്ധം, ഫീസ് 350 ദിർഹം
Jul 15, 2024 11:46 AM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com)വീസ കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ പിഴയ്ക്കു പുറമെ എക്സിറ്റ് പെർമിറ്റോ ഔട്ട്പാസോ നേടിയിരിക്കണം. വീസ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ.

തുക അടയ്ക്കുന്നതിനു പുറമെയാണ് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന നിബന്ധന. പാസ്പോർട്ട് സൈസ് ചിത്രം, പാസ്പോർട്ട് പകർപ്പ്, എൻട്രി അല്ലെങ്കിൽ റസിഡൻസ് വീസ എന്നിവയാണ് എക്സിറ്റ് പെർമിറ്റിന് ആവശ്യമായ രേഖകൾ.

എക്സിറ്റ് പെർമിറ്റ് നേടാൻ 350 ദിർഹമാണ് നിരക്ക്. ഇത് ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായി മാത്രമേ അടയ്ക്കാനാകൂ.അപേക്ഷാ ഫീസ് 200 ദിർഹം, ഇലക്ട്രോണിക് സർവീസ് ഫീസ് 150 എന്നിങ്ങനെയാണ് ചെലവ്.

ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ താമസിക്കുന്നവർ ടൈപ്പിങ് സെന്റർ വഴി എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കണം. ദുബായിൽ താമസിക്കുന്നവർ ആമർ സെന്ററുമായി ബന്ധപ്പെടണം.

സ്വന്തമായി യൂസർ ഐഡി ഉപയോഗിച്ചു വെബ്സൈറ്റിലൂടെ വേണം അപേക്ഷ നൽകാൻ. വെബ്സൈറ്റിൽ ആവശ്യമായ സർവീസ് തിരഞ്ഞെടുക്കുക. ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.

ഡോക്യുമെന്റുകൾ ഓൺലൈനായി തന്നെ വെരിഫൈ ചെയ്യുക. കുടിശികയുള്ള ഫീസുകൾ അടയ്ക്കുക. അപേക്ഷ സമർപ്പിക്കുക. പെട്ടെന്നു തന്നെ എക്സിറ്റ് പെർമിറ്റ് ലഭിക്കും.

#expats #the #uae #need #an #exit #permit

Next TV

Related Stories
#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

Jan 15, 2025 10:57 PM

#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാം അൽ ദോസരി ആശുപത്രിയിൽ...

Read More >>
#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

Jan 15, 2025 09:55 PM

#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

പനിയെ തുടര്‍ന്ന് ദുബായില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെയാണ് മരിച്ചത്. ദുബായില്‍ ടൈല്‍ പണി...

Read More >>
#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

Jan 15, 2025 12:54 PM

#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും...

Read More >>
#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

Jan 15, 2025 12:43 PM

#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​യെ​യും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്...

Read More >>
#injured |  ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

Jan 15, 2025 10:59 AM

#injured | ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

സിവില്‍ ഡിഫന്‍സും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തിയാണ് ഇയാളെ...

Read More >>
#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

Jan 15, 2025 10:51 AM

#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

പ്ര​തി ഇ​ര​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കു​ത്തി...

Read More >>
Top Stories

Entertainment News