---
title: "#Shooting | ഒമാനിലെ വെടിവെപ്പ്: മരണപ്പെട്ടവരുടെ എണ്ണം ഒൻപതായി"
english_title: "#Shooting #Oman #death #toll #rises #nine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220516/shooting-oman-death-toll-rises-nine"
published_at: "2024-07-16T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669697cf843c3_dtre.jpg"
keywords: []
---

# #Shooting | ഒമാനിലെ വെടിവെപ്പ്: മരണപ്പെട്ടവരുടെ എണ്ണം ഒൻപതായി

> **Lead Summary:** **മസ്കറ്റ് : [ ** ഒമാനിലെ വാദികബീറിൽ ഉണ്ടായ വെടിവെപ്പിൽ 9 മരണം.

## Article Content

**മസ്കറ്റ് : [ ** ഒമാനിലെ വാദികബീറിൽ ഉണ്ടായ വെടിവെപ്പിൽ 9 മരണം.

ഒരു ഇന്ത്യക്കാരനും 4 പാക്കിസ്ഥാൻ സ്വദേശികളും ഒരു പൊലീസുകാരനും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

3 അക്രമികളെ സംഭവ സ്ഥലത്ത് വെച്ച് പൊലീസ് വധിച്ചുവെന്നാണ് റോയൽ ഒമാൻ പൊലീസ് ഒടുവിൽ സ്ഥിരീകരിച്ചത്.

വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ഥലത്തെ ഒരു പള്ളിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220516/shooting-oman-death-toll-rises-nine)