---
title: "#Shooting |  മസ്‌ക്കറ്റിൽ പള്ളിയ്ക്ക് സമീപമുണ്ടായ വെടിവെപ്പ്: പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാരെന്ന് പൊലീസ് "
english_title: "#Shooting #mosque #Muscat #accused #three #Omani #brothers #police "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220959/shooting-mosque-muscat-accused-three-omani-brothers-police"
published_at: "2024-07-18T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698e6047c8e2_ffff.jpg"
keywords: []
---

# #Shooting |  മസ്‌ക്കറ്റിൽ പള്ളിയ്ക്ക് സമീപമുണ്ടായ വെടിവെപ്പ്: പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാരെന്ന് പൊലീസ് 

> **Lead Summary:** **മസ്ക്കറ്റ്: [ **മസ്ക്കറ്റിൽ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാർ എന്ന് റോയൽ ഒമാൻ പൊലീസ്.

## Article Content

**മസ്ക്കറ്റ്: [ **മസ്ക്കറ്റിൽ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാർ എന്ന് റോയൽ ഒമാൻ പൊലീസ്.

മൂന്നം​ഗ സംഘം സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.

ഇന്ത്യക്കാരനുൾപ്പെട ഒമ്പത് പേരായിരുന്നു വെടിവെപ്പില്‍ മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ പൊലീസ് ഉദ്യോ​ഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

മരിച്ചവരിൽ നാല് പേർ പാകിസ്താനികളാണ്. മസ്ക്കറ്റിലെ അൽ വാദി- അൽ കബീർ പ്രദേശത്തായിരുന്നു വെടിവെപ്പുണ്ടായത്. അക്രമം നടക്കുമ്പോൾ പള്ളിയിൽ പ്രാർത്ഥന ന‌ടക്കുകയായിരുന്നു.

എഴുന്നൂറിലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. വാഹനങ്ങളിൽ എത്തിയ ആളുകൾ സംഭവസ്ഥലത്ത് ഇറങ്ങി വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുൾപ്പടെ റിപ്പോർട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220959/shooting-mosque-muscat-accused-three-omani-brothers-police)