ദുബായ്:(gcc.trueisionnews.com) ദുബായ് ആരോഗ്യവകുപ്പിന്‍റെ പുതിയ സംരംഭമായ സാലെം– മുഹൈസിന മെഡിക്കൽ ഫിറ്റ്നസ് സെന്‍റർ മുഹൈസിന 2(സോണാപൂർ)5 29എ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു.
എല്ലാവർക്കും കാര്യക്ഷമവും സൗകര്യപ്രദവുമായ മെഡിക്കൽ ഫിറ്റ്നസ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ഹെൽത്ത് മെഡിക്കൽ ഫിറ്റ്‌നസ് ഡിപ്പാർട്മെന്‍റ് പ്രതിനിധി പറഞ്ഞു.
ആരോഗ്യപരിപാലന സൗകര്യങ്ങളിലും സമൂഹത്തിന്‍റെ ആകെയുള്ള ക്ഷേമത്തിലും ഉയർന്ന മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുവാൻ ദുബായ് ഹെൽത്ത് സദാ സന്നദ്ധമാണ്.
വീസ മെഡിക്കൽ സ്ക്രീനിങ് ആണ് ഇവിടെ പ്രധാനമായും നടക്കുന്നത്. മുഹൈസിന എംബാമിങ് സെന്‍ററിനോടനുബന്ധിച്ചുണ്ടായിരുന്ന മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രം തൊട്ടടുത്തെ വിശാല സൗകര്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റിയതാണ്.
പഴയ സ്ഥലത്ത് റി–മെഡിക്കൽ ഫിറ്റ്നസ് സെന്‍ററും ലാബറോട്ടറിയും മാത്രമാണ് നിലവിൽ പ്രവർത്തുന്നത്.
മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരും മറ്റു പ്രവാസികളും വീസ സംബന്ധമായി ആശ്രയിക്കുന്ന കേന്ദ്രമാണിത്.
#salem #muhaisina #medicalfitness #center #started #functioning