#founddead | സൗദിയിലെത്തി നാലാംദിവസം പാർക്കിൽ മരിച്ചനിലയിൽ, തിരിച്ചറിയാതെ 45 ദിവസം; ഒടുവിൽ മൃതദേഹം നാട്ടിലെത്തി

#founddead | സൗദിയിലെത്തി നാലാംദിവസം പാർക്കിൽ മരിച്ചനിലയിൽ, തിരിച്ചറിയാതെ 45 ദിവസം; ഒടുവിൽ മൃതദേഹം നാട്ടിലെത്തി
Aug 2, 2024 08:11 PM | By VIPIN P V

റിയാദ്​: (gccnews.in) പുതിയ തൊഴിൽ വിസയിൽ റിയാദിലെത്തിയ ദിവസം വീട്ടിലേക്ക്​ വിളിച്ചതാണ്​, പിന്നീടൊരു വിവരവുമില്ലാതായി. രണ്ടുമാസത്തിന്​​ ശേഷം വീട്ടിലെത്തിയത്​ ചേതനയറ്റ ശരീരം.

​തെലങ്കാന ഷാബ്​ദിപൂർ കാമറെഡ്ഡി സ്വദേശി മുഹമ്മദ്​ ശരീഫ്​ (41) ആണ്​ ഈ ഹതഭാഗ്യൻ. കഴിഞ്ഞ ജൂൺ മൂന്നിന്​ റിയാദിലെ ഒരു സ്വകാര്യ ശുചീകരണ കമ്പനിയിലേക്ക്​ ഡ്രൈവർ വിസയിലാണ്​ യുവാവെത്തിയത്​.

അസീസിയയിലെ കമ്പനി വക താമസസ്ഥലത്ത്​ എത്തിയ ഉടൻ നാട്ടിലുള്ള ഭാര്യയെ വിളിക്കുകയും താനിവിടെ സുരക്ഷിതമായി എത്തിയെന്ന്​​ അറിയിക്കുകയും ചെയ്​തിരുന്നു.

ആ ഒറ്റ വിളിക്കപ്പുറം ഒരു വിവരവും പിന്നീടുണ്ടായില്ല. വിളിച്ച നമ്പറിലേക്ക്​ തിരിച്ചുവിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. 45ാം ദിവസം റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടിന്​ അസീസിയ പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ ഒരു വിളി വന്നു. ഇന്ത്യാക്കാരനെന്ന്​ തോന്നിക്കുന്ന ഒരാളുടെ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലുണ്ട്​, 45 ദിവസമായി.

ആളുടെ പേരോ നാടോ മറ്റു വിവരങ്ങളോ ഇല്ല. സ്​പോൺസറുടെയും ജോലി ചെയ്യുന്ന കമ്പനിയുടെയും വിവരങ്ങളുമില്ല. അധികംനാൾ അജ്ഞാത വിലാസത്തിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനാവില്ല.

ഈയൊരു സാഹചര്യത്തിലാണ്​ പൊലീസ്​ ഇന്ത്യൻ എംബസി വളണ്ടിയർ കൂടിയായ​ ശിഹാബിനെ​ വിളിച്ചത്​. കിട്ടിയ അവ്യക്തമായ ചില സൂചനകൾ വെച്ച്​ ശിഹാബ്​ നടത്തിയ അന്വേഷണത്തിൽ ആളെ കുറിച്ചുള്ള ഏകദേശ വിവരങ്ങൾ സംഘടിപ്പിക്കാനായി.

അസീസിയയിലെ ഒരു പാർക്കിലാണ്​ മരിച്ചുകിടന്നതെന്ന്​ പൊലീസ്​ വ്യക്തമാക്കി. അത്​ ജൂൺ ഏഴിനായിരുന്നു -നാട്ടി​ൽ നിന്നെത്തിയതിന്റെ നാലാം ദിവസം. ഹൃദയാഘാതമായിരുന്നു മരണകാരണം. പൊലീസും ഫയർഫോഴ്​സും എല്ലാമെത്തിയാണ്​ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റിയത്​.

ശിഹാബിന്റെ അന്വേഷണത്തിൽ മുമ്പ്​ ഇയാൾ റിയാദിൽ നാലഞ്ച്​ വർഷം ജോലി ചെയ്​തിട്ടുണ്ടെന്നും നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ വന്നതാണെന്നുമുള്ള വിവരങ്ങൾ കിട്ടി. എംബസിയിൽനിന്ന് പഴയ​ പാസ്​പോർട്ടി​ന്റെ വിവരങ്ങളും സംഘടിപ്പിക്കാനായി.

അതുപ്രകാരം​ നാട്ടിലെ റീജനൽ പാസ്​പോർട്ട്​ ഓഫിസിൽ അന്വേഷിച്ചപ്പോൾ അവിടെയുള്ള രേഖയിൽനിന്ന്​ അന്നത്തെ നാട്ടിലെ ഫോൺ നമ്പർ ​കിട്ടി. അതിലേക്ക്​ ശിഹാബ്​ വിളിച്ചപ്പോൾ ശരീഫിന്റെ ഭാര്യയാണ്​ എടുത്തത്​. മരിച്ച വിവരം പറഞ്ഞില്ല.

പകരം സഹോദരന്റെയും റിക്രൂട്ടിങ്​ ഏജൻറി​ന്റെയും നമ്പറുകൾ വാങ്ങി. അവരോട്​ മരണവിവരം പറഞ്ഞു. അങ്ങനെ 47 ദിവസത്തിന്​ ശേഷം മരണവിവരം വീട്ടുകാർ അറിഞ്ഞു. അവർ ദമ്മാമിലുള്ള ബന്ധുവിന്റെ നമ്പർ ശിഹാബിന്​ കൊടുത്തു.

അദ്ദേഹം റിയാദിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. എംബസിയുടെ നിർദേശപ്രകാരം ശിഹാബ്​ കമ്പനിയധികൃതരെ സമീപിച്ചു. മരണവിവരം അവരും അറിഞ്ഞിരുന്നില്ല.

ജോലിക്ക്​ ചേർന്നിട്ട്​ പിറ്റേന്ന്​ തന്നെ കാണാതായതിനാൽ കമ്പനിയധികൃതർ സൗദി പാസ്​പോർട്ട്​ (ജവാസത്​) ഡയറക്​ടറേറ്റിന് പരാതി നൽകി ഒളിച്ചോടിയവരുടെ (ഹുറൂബ്​) പട്ടികയിൽ പെടുത്തിയിരുന്നു.

ശിഹാബ്​ പറയു​േമ്പാഴാണ്​ മരണവിവരം അവരും അറിയുന്നത്​. പാസ്​പോർട്ട്​ കമ്പനിയിലുണ്ടായിരുന്നു. ​പിന്നെയെല്ലാം വേഗത്തിലായിരുന്നു. എംബസി എൻ.ഒ.സി നൽകുകയും ഹുറൂബ്​ നീക്കുന്നതും മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതുമടക്കം എല്ലാ നടപടിക്രമങ്ങളിലും കമ്പനിയധികൃതർ നന്നായി സഹകരിച്ചു.

മൃതദേഹം നാട്ടിലേക്ക്​ അയക്കാനുള്ള മുഴുവൻ ചെലവും വഹിക്കാനും​ കമ്പനി തയാറായി. അങ്ങനെ രണ്ടുമാസത്തിന്​ ശേഷം മൃതദേഹം ഉറ്റവരുടെ അടുത്തെത്തി. ജമാലുദ്ദീൻ മുഹമ്മദ് ആണ്​ പിതാവ്​​. മാതാവ്​: മദാർ ബീ. ഭാര്യ: ഫാത്തിമ. രണ്ട്​ മക്കളുമുണ്ട്​.

#founddead #park #fourth #day #arriving #SaudiArabia #remained #unidentified #Finally #body #reached #home

Next TV

Related Stories
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

Nov 24, 2024 12:25 PM

#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്....

Read More >>
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
Top Stories