#arrest | കുവൈത്തിൽ ലഹരിമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തി; മൂന്ന് പേർ പിടിയിൽ

#arrest | കുവൈത്തിൽ ലഹരിമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തി; മൂന്ന് പേർ പിടിയിൽ
Aug 3, 2024 07:32 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) രാജ്യത്തിന്‍റെ വടക്കൻ മരുഭൂമിയിൽ പ്രവർത്തിച്ചിരുന്ന വൻ ലഹരിമരുന്ന് നിർമാണ കേന്ദ്രം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ റെയ്ഡിൽ കണ്ടെത്തി.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 600,000 സൈക്കോട്രോപിക് ഗുളികകൾ, 500,000 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 100,000 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവ ഉൾപ്പെടെ കോടികളുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

5 കിലോഗ്രാം ലിറിക്ക പൗഡർ, 35 കിലോഗ്രാം കെമിക്കൽ നാർക്കോട്ടിക് പദാർഥം, 500 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവയും റെയ്ഡിൽ ലഭിച്ചു.

ലഹരി ഗുളികകൾ നിർമിക്കാനും കംപ്രസ് ചെയ്യാനുമുള്ള നൂതന ഉപകരണങ്ങളും സെൻസിറ്റീവ് സ്കെയിലും ഉൾപ്പെടെ 12 പ്രത്യേക ഉപകരണങ്ങളും ഫാക്ടറിയിൽ നിന്ന് കണ്ടെത്തി.

ഫാക്ടറി നടത്തിപ്പുകാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ അധികൃതർ കസ്റ്റഡിയിലെടുത്തു.

പിടിച്ചെടുത്ത ലഹരിമരുന്ന്, ഉപകരണങ്ങൾ, പ്രതികൾ എന്നിവയെല്ലാം തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

#Drug #manufacturing #facility #found #Kuwait #Three #people #under #arrest

Next TV

Related Stories
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
Top Stories

News Roundup

//Truevisionall