#oilexports | എണ്ണ ഇതര കയറ്റുമതി: വളർച്ച നേടി സൗദി

#oilexports | എണ്ണ ഇതര കയറ്റുമതി: വളർച്ച നേടി സൗദി
Aug 5, 2024 02:07 PM | By ADITHYA. NP

റിയാദ് :(gcc.truevisionnews.com) ജിസിസി രാജ്യങ്ങളിലേക്കുള്ള സൗദിയുടെ എണ്ണ ഇതര കയറ്റുമതി മേയിൽ 290 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം മേയിൽ 225 കോടി ഡോളറായിരുന്നു കയറ്റുമതി.

എണ്ണ ഇതര വ്യാപാരത്തിൽ ഗണ്യമായ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും കൂടുതൽ എണ്ണയിതര ഇടപാടുകൾ നടത്തിയത് യുഎഇയുമായിട്ടാണ്.

യുഎഇയിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതി 607 കോടി സൗദി റിയാലായി ഈ വർഷം വളർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 490 കോടി റിയാലിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ നടന്നത്.

യുഎഇയുമായുള്ള വ്യാപാരത്തിൽ 152 കോടി റിയാലിന്റെ വളർച്ചയുണ്ടായതായി സൗദിയുടെ വാർഷിക റിപ്പോർട്ട് സൂചിപ്പിച്ചു.അതേസമയം, സൗദി – കുവൈത്ത് വ്യാപാരത്തിൽ ഇടിവുണ്ടായി.

കഴിഞ്ഞ വർഷം 126 കോടി റിയാലിന്റെ വ്യാപാരം നടന്ന സ്ഥാനത്ത് ഈ വർഷം 57.14 കോടി റിയാലായി കുറഞ്ഞു. കുവൈത്തിൽ നിന്നുള്ള പുനർ കയറ്റുമതിയിലുണ്ടായ ഇടിവാണ് വാർഷിക വ്യാപാരത്തിലെ കുറവിനു കാരണം.

ഒമാനും സൗദിയും തമ്മിലുള്ള വ്യാപാരം ഈ വർഷം വളർച്ച രേഖപ്പെടുത്തി. ഒമാനിൽ നിന്നു സൗദിയിലേക്കുള്ള കയറ്റുമതിയിലുണ്ടായ വളർച്ചയാണ് ഉഭയ കക്ഷി വ്യാപാരം മെച്ചപ്പെടുത്തിയത്.

സൗദിയുമായുള്ള വ്യാപാരത്തിൽ ബഹ്റൈനും നേട്ടമുണ്ടാക്കി. 283 കോടി റിയാലിന്റെ വ്യാപാരം ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ടായി. ബഹ്റൈനിൽ നിന്നുള്ള പുനർ കയറ്റുമതിയിലുണ്ടായ വർധനയാണ് മൊത്തം വ്യാപാരത്തിനു ഗുണം ചെയ്തത്.

ഖത്തറുമായുള്ള വ്യാപാരത്തിൽ ഇടിവുണ്ടായി. ഖത്തറിൽ നിന്നു സൗദിയിലേക്കുള്ള കയറ്റുമതി കുറഞ്ഞതാണ് മൊത്തം വ്യാപാരത്തെ ബാധിച്ചത്.

#Non #oil #exports #Saudi #sees #growth

Next TV

Related Stories
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

Nov 24, 2024 12:25 PM

#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്....

Read More >>
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
Top Stories