ജിദ്ദ: (gccnews.in) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു.
മലപ്പുറം വേങ്ങര കുറുവിൽകുണ്ടിലെ പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ് (52) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ജിദ്ദ സനാഇയയിലെ ടൈലറിങ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജി. ഭാര്യ: സഫിയ. മക്കൾ: നാജിയ നസ്രീൻ, നജീം. മരുമകൻ: ശബാബ് (പരപ്പനങ്ങാടി).
സഹോദരങ്ങൾ: സെയ്തലവി, ഇസ്മായിൽ, അബ്ദുസ്സലാം. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#Expatriate #Malayali #died #Jeddah #due #heartattack