ദുബൈ: (gccnews.in) കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം (എ എം എല്‍) പാലിക്കാത്ത 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് യുഎഇയില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ചു.
യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഒക്ടോബര്‍ 24 വരെ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് പിന്‍വലിച്ചത്. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആകെ സ്വര്‍ണ ശുദ്ധീകരണ ശാലകളുടെ 5 ശതമാനം വരുമിതെന്ന് സാമ്പത്തിക മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഓരോ ശുദ്ധീകരണശാലയിലും എട്ട് നിയമലംഘനങ്ങള്‍ വീതം ആകെ 256 നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
സ്വർണം, രത്നക്കല്ലുകൾ എന്നിവയുടെ നിർമാണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ടുള്ള ശുദ്ധീകരണ ശാലകളിൽ സാമ്പത്തിക മന്ത്രാലയം നടത്തുന്ന തുടർച്ചയായ പരിശോധനകളിൽ നിയമലംഘനം കണ്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
#extensive #testing #UAE #suspendslicenses #gold #refineries #multiple #violations