---
title: "#suspendslicence | വ്യാപക പരിശോധന; നിരവധി നിയമലംഘനങ്ങൾ, 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്ത് യുഎഇ "
english_title: "#extensive #testing #UAE #suspendslicenses #gold #refineries #multiple #violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226967/extensive-testing-uae-suspendslicenses-gold-refineries-multiple-violations"
published_at: "2024-08-09T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b625f137fe6_dfgdf.jpg"
keywords: []
---

# #suspendslicence | വ്യാപക പരിശോധന; നിരവധി നിയമലംഘനങ്ങൾ, 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്ത് യുഎഇ 

> **Lead Summary:** **ദുബൈ: [** കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം (എ എം എല്‍) പാലിക്കാത്ത 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് യുഎഇയില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ചു.

## Article Content

**ദുബൈ: [** കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം (എ എം എല്‍) പാലിക്കാത്ത 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് യുഎഇയില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ചു.

യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.

ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഒക്ടോബര്‍ 24 വരെ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് പിന്‍വലിച്ചത്. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആകെ സ്വര്‍ണ ശുദ്ധീകരണ ശാലകളുടെ 5 ശതമാനം വരുമിതെന്ന് സാമ്പത്തിക മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഓരോ ശുദ്ധീകരണശാലയിലും എട്ട് നിയമലംഘനങ്ങള്‍ വീതം ആകെ 256 നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

സ്വ​ർ​ണം, ര​ത്ന​ക്ക​ല്ലു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, വി​പ​ണ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ൽ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ളി​ൽ​ നി​യ​മ​ലം​ഘ​നം ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226967/extensive-testing-uae-suspendslicenses-gold-refineries-multiple-violations)