Aug 13, 2024 09:30 AM

കു​വൈ​ത്ത് സി​റ്റി:(gcc.truevisionnews.com)രാ​ജ്യ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി താ​മ​സി​ച്ച​തി​ന് ര​ണ്ടു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് ആ​യി​ര​ങ്ങ​ൾ.

പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ച​തി​നു പി​റ​കെ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ർ പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​ത്തേ​യും നാ​ടു​ക​ട​ത്തി.

പൊ​തു​മാ​പ്പ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ഓ​രോ മാ​സ​വും 7,000 മു​ത​ൽ 8,000 വ​രെ അ​ന​ധി​കൃ​ത പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും രാ​ജ്യ​ത്ത് നി​യ​മ വി​രു​ദ്ധ​മാ​യി താ​മ​സി​ക്കു​ന്ന എ​ല്ലാ പ്ര​വാ​സി​ക​ളെ​യും നാ​ടു​ക​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​യ​മ​വി​രു​ദ്ധ താ​മ​സ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര-​പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മാ​ർ​ച്ച് 17 മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് രാ​ജ്യ​ത്ത് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ൺ 17 വ​രെ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി പി​ന്നീ​ട് 30 വ​രെ നീ​ട്ടി​യി​രു​ന്നു.

ഇ​തി​ന​കം താ​മ​സ നി​യ​മ ലം​ഘ​ക​ർ​ക്ക് ശി​ക്ഷ കൂ​ടാ​തെ രാ​ജ്യം വി​ടാ​നും പി​ഴ അ​ട​ച്ച് താ​മ​സ​രേ​ഖ പു​തു​ക്കാ​നും അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

സ​മ​യ പ​രി​ധി ക​ഴി​ഞ്ഞ​തോ​ടെ രാ​ജ്യ​ത്താ​ക​മാ​നം ശ​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്.

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. അ​തി​നി​ടെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​ന്ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞും തി​രി​ച്ചു പോ​കാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രെ സ്പോ​ൺ​സ​ർ​മാ​രോ​ടൊ​പ്പം നാ​ടു​ക​ട​ത്തി.

#security #inspection #thousands #were #arrested #two #months

Next TV

Top Stories










News Roundup