#Curruption | സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി; വരവിൽ കവിഞ്ഞ വരുമാനം കണ്ടെത്തിയാൽ പിരിച്ചുവിടും

#Curruption | സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി; വരവിൽ കവിഞ്ഞ വരുമാനം കണ്ടെത്തിയാൽ പിരിച്ചുവിടും
Aug 14, 2024 07:55 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി അറേബ്യ. രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റിക്ക് കീഴിലാകും ഉദ്യോഗസ്ഥരുടെ മേലുള്ള ഈ നിരീക്ഷണം നടത്തുക.

വരവിൽ കവിഞ്ഞ വരുമാനം കണ്ടെത്തിയാലോ സംശയകരമായ സ്ഥിതിയുണ്ടായാലോ ജീവനക്കാരനെ പിരിച്ചുവിടാൻ സൗദി മന്ത്രിസഭ ഉത്തരവിറക്കും.

രാജ്യത്ത് ഭരണതലത്തിലെ അഴിമതി കർശനമായി നിരീക്ഷിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഗവൺമെൻറ് ജീവനക്കാരുടെ വരുമാനം സൗദിയിലെ അഴിമതി വിരുദ്ധ കമീഷനായ 'നസ്ഹ' നിരീക്ഷിക്കും.

സർക്കാർ ജീവനക്കാരന്റെയോ കുടുംബത്തിന്റെയോ വരുമാനം വരവിൽ കവിഞ്ഞതായാൽ ഇക്കാര്യം ഭരണകൂടത്തിന് കൈമാറും. സംശയകരമായ ഇടപാടോ സമാനമായ സാഹചര്യങ്ങളോ കണ്ടെത്തിയാൽ ആ ജീവനക്കാരനെ പിടിച്ചുവിടാനാണ് തീരുമാനം.

ഇതിന് ഭരണാധികാരിയുടെ ഉത്തരവ് പുറത്തിറക്കും. ഓരോ മാസവും സൗദിയിലെ വിവിധ മന്ത്രാലയങ്ങളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നസ്ഹ പിടികൂടാറുണ്ട്.

അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷമായിരിക്കും ഇവർക്കെതിരായ നടപടി. ജീവനക്കാരുടെ ഇടപാടുകളിൽ സുതാര്യത വേണമെന്നും അല്ലാത്തവർ അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

#Saudi #strictly #monitor #income #governmentofficials #Dismissal #found #excess #income

Next TV

Related Stories
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

Oct 9, 2024 09:06 PM

#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ഇടവകയിലെ സിറോ-മലബാര്‍ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് ജോളി...

Read More >>
Top Stories

News Roundup