#taxevasion | നികുതി വെട്ടിപ്പ്; യുഎഇയിൽ ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 72.6 കോടി ഉൽപന്നങ്ങൾ

#taxevasion | നികുതി വെട്ടിപ്പ്; യുഎഇയിൽ ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 72.6 കോടി ഉൽപന്നങ്ങൾ
Aug 15, 2024 02:47 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ എക്സൈസ് നികുതി അടയ്ക്കാതെ വിൽപനയ്ക്ക് എത്തിച്ച 72.6 കോടി ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

രാജ്യവ്യാപകമായി കഴിഞ്ഞ 6 മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്രയും സാധനങ്ങൾ പിടിച്ചത്.

മുൻവർഷം ഇത് 88.9 ലക്ഷം ഉൽപ്പന്നങ്ങളായിരുന്നു. പിടിച്ചെടുത്തതിൽ 55.2 ലക്ഷം പായ്ക്കറ്റ് സിഗരറ്റും പുകയില ഉൽപന്നങ്ങളുണ്ട്.

നികുതി അടയ്ക്കാത്ത 17.4 ലക്ഷം ശീതളപാനീയങ്ങൾ, ഊർജ പാനീയങ്ങൾ, കോളകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.

റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്ത 1330 സ്ഥാപനങ്ങൾക്കും നോട്ടിസ് നൽകി. കഴിഞ്ഞ 6 മാസത്തിനിടെ 40,580 പരിശോധനകളാണ് എഫ്ടിഎ നടത്തിയത്.

നികുതി നിയമങ്ങൾ പാലിക്കാൻ എല്ലാ നികുതിദായകരെയും പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിൽപനയിൽ ടാക്സ് ഇൻവോയിസ് നൽകുന്നത് നിർബന്ധമാണ്. നികുതി ഉൾപ്പടെയുള്ള വില പരസ്യപ്പെടുത്തണം. യുഎഇ വിപണിയിൽ വിൽപന നടത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും നികുതി ബാധകമാണ്.

നികുതി വെട്ടിപ്പ് ഉൾപ്പടെ എല്ലാ നിയമലംഘനങ്ങൾക്കും കേസ് വരും. നികുതി നിയമം പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് സമ്പൂർണ സംരക്ഷണം നൽകുകയാണെന്ന് എഫ്ടിഎ അറിയിച്ചു.

പരിശോധനയിൽ മൊത്തം 6210 നിയമ ലംഘനങ്ങൾ കണ്ടെത്തി.

കഴിഞ്ഞ വർഷത്തെ 1740 നിയമലംഘന കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 256 ശതമാനത്തിന്റെ വർധന. 30710 സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്.

#taxevasion #crore #products #seized #UAE #six #months

Next TV

Related Stories
#Oleander | പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടം; യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം, പൂക്കളത്തിന്റെ ശോഭ കെടും

Oct 10, 2024 04:50 PM

#Oleander | പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടം; യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം, പൂക്കളത്തിന്റെ ശോഭ കെടും

പ്രാദേശികമായി ലഭ്യമായവയ്ക്കു പുറമെ വിദേശത്തുനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള അരളിച്ചെടികളും വിൽപനയ്ക്കു...

Read More >>
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
Top Stories










News Roundup