മനാമ:(gcc.truevisionnews.com) വേനൽക്കാലത്ത് വാഹനങ്ങളിൽ തീപിടിത്തം സംഭവിക്കുന്നത് തടയുന്നതിന് ബോധവൽക്കരണ ക്യാംപെയ്നുമായി ബഹ്റൈൻ.
ഇത്തരം സംഭവങ്ങൾ സമീപ കാലത്ത് പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, സിവിൽ ഡിഫൻസ് ബോധവൽക്കരണ ക്യാംപെയ്നുമായി രംഗത്ത് വന്നരിക്കുന്നത്ഇങ്ങനെയുളള തീപിടിത്തം ഒഴിവാക്കുന്നതിനായി വാഹനങ്ങൾ ഇടയ്ക്കിടെ പരിശോധിച്ച് ടയറുകളും മറ്റു ഭാഗങ്ങളും നല്ല അവസ്ഥയിലാണെന്ന് ഉറപ്പാക്കണം.
കാറിൽ ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂം, സിഗരറ്റ് ലൈറ്റർ, പോർട്ടബിൾ ചാർജർ, ഗ്യാസ് സിലിണ്ടർ, ബാറ്ററി തുടങ്ങിയ കത്തുന്ന വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല.
എൻജിൻ അമിതമായി ചൂടായാൽ ഉടൻ വാഹനം നിർത്തണം. സുരക്ഷയ്ക്കായി വാഹനത്തിൽ ഒരു അഗ്നിശമന ഉപകരണം സൂക്ഷിക്കുന്നതും നല്ലതാണ്.തീപിടിത്തമുണ്ടായാൽ വാഹനം ഉടൻ നിർത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക. എൻജിൻ ഓഫ് ചെയ്ത് വാഹനം ഉപേക്ഷിച്ച് സിവിൽ ഡിഫൻസിനെ 999 എന്ന നമ്പറിൽ വിളിക്കുക.
ഒരിക്കലും ബോണറ്റ് തുറക്കാൻ ശ്രമിക്കരുത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബഹ്‌റൈനിലുടനീളം നിരവധി വാഹനങ്ങളിലാണ് തീപിടിത്തമുണ്ടായിട്ടുള്ളത്.
ഓഗസ്റ്റ് മൂന്നിന് സൽമാബാദിലെ പെട്രോൾ സ്റ്റേഷനിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കാറിന് തീപിടിച്ചിരുന്നു. ജൂലൈ 13 ന് മുഹറഖിന് സമീപമുള്ള ഖലീഫ അൽ കബീർ ഹൈവേയിൽ ഇന്ധന ചോർച്ചയെ തുടർന്ന് മറ്റൊരു വാഹനത്തിന് തീപിടിച്ചു.
ജൂലൈ മൂന്നിന്, ഷൈഖ് സൽമാൻ ഹൈവേയിൽ റിഫ ക്ലോക്ക് ടവർ റൗണ്ട് എബൗട്ടിലേക്ക് പോവുകയായിരുന്ന കാറിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഉണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് എത്തിയാണ് അണച്ചത്.
ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വീടുകൾ, സ്ഥാപനങ്ങൾ, ഗോഡൗണുകൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ ഏകദേശം 1,189 തീപിടിത്തങ്ങളാണ് ഉണ്ടായത്. ഇതേ കാലയളവിൽ 402 വാഹനങ്ങൾക്ക് തീപിടിച്ചു.
വേനൽക്കാലത്ത് ദുരന്തം തടയുന്നതിനുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി അൽ കുബൈസി, ജനങ്ങളോട് അഭ്യർഥിച്ചു.
#bahrain #civil #defense #launches #summer #vehicle #fire #prevention #campaign