റിയാദ് :(gcc.truevisionnews.com) കാലാവസ്ഥാപരമായി സൗദിയിൽ വേനൽക്കാലം അവസാനിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽഖഹ്താനി സ്ഥിരീകരിച്ചു.
അതേസമയം മാസത്തിന്റെ പകുതി വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ പകുതിക്ക് ശേഷം താപനിലയിൽ ഏറ്റക്കുറച്ചിലുകളും അന്തരീക്ഷ മർദ്ദത്തിൽ മാറ്റവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സാധാരണയായി താപനിലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും ഏറ്റക്കുറച്ചിലുകളും, ശക്തമായ കാറ്റ്, മഴ പെയ്യാനുള്ള സാധ്യതയും കാണുന്നുവെന്നും കാലാവസ്ഥ നിരീക്ഷകൻ കൂട്ടിച്ചേർത്തു.
#temperatures #will #remain #high #saudi #arabia #till #mid #september