മനാമ: (gcc.truevisionnews.com) വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 70,000 ദിനാറിലധികം വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ വാങ്ങി കബളിപ്പിച്ച കേസിൽ മൂന്ന് ഏഷ്യക്കാർ പിടിയിലായി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി ഇക്കണോമിക് ക്രൈം ഡയറക്ടറേറ്റാണ് ഇവരെ പിടികൂടിയത്.
വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതായി ഒരു ബാങ്കിൽനിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസുമായി സഹകരിച്ച് വിവരങ്ങളും തെളിവുകളും ശേഖരിച്ചു.
തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ ക്രെഡിറ്റ് കാർഡുകളും അതുപയോഗിച്ച് വാങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവരിൽനിന്ന് കണ്ടെടുത്തു.
നിയമനടപടികൾ പുരോഗമിക്കുകയാണ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
#Fraud #fakecreditcard #Three #people #under #arrest