മനാമ: (gcc.truevisionnews.com) കാൻസർ രോഗികൾക്ക് കീമോ തെറപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കാൻ ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ മുടി ദാനം ചെയ്ത് ഇരട്ട സഹോദരിമാരും അവരുടെ അമ്മയും മാതൃകയായി.
കോഴിക്കോട് ചേവായൂർ സ്വദേശി കെ.എം. അഭിലാഷിന്റെ ഭാര്യയും ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് അധ്യാപികയുമായ രേഷ്മ അഭിലാഷ്, മക്കൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളായ വൈഗ അഭിലാഷ്, വേദ അഭിലാഷ് എന്നിവർ ബഹ്റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടിവ് മാനേജർ അഹ്മദ് അലിക്ക് ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ വെച്ച് മുടി കൈമാറി.
കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീമും സന്നിഹിതനായിരുന്നു.
ചുരുങ്ങിയത് 21 സെന്റീമീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.
തികച്ചും സൗജന്യമായാണ് ബഹ്റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.
#Kozhikode #Swade #donates #hair #patients #Bahrain #CancerSociety #twin #sisters #mother