#Schoolbus | സ്‌കൂൾ യാത്ര പരിസ്ഥിതി സൗഹൃദമാക്കാം; 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളിറക്കി കർവ

#Schoolbus | സ്‌കൂൾ യാത്ര പരിസ്ഥിതി സൗഹൃദമാക്കാം; 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളിറക്കി കർവ
Aug 27, 2024 07:54 PM | By VIPIN P V

ദോഹ : (gcc.truevisionnews.com) പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ വിദ്യാലങ്ങളിലേക്കുള്ള യാത്രകൾ പരിസ്ഥിതി സൗഹൃദമാക്കൻ ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത് (കർവ).

ഇതിന്റെ ഭാഗമായി 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളാണ് കലാലയങ്ങളിലേക്കുള്ള ഗതാഗത്തിനായി കർവ പുറത്തിറക്കുന്നത്.

പരിസ്ഥിതി സൗഹൃദ സ്കൂൾ ബസുകൾ ഉന്നത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്താൻ സജ്ജമായതായി ‘ബാക് ടു സ്കൂൾ’ക്യാംപെയ്ന്റെ ഭാഗമായി നടന്ന പരിപാടിയിൽ കർവ അധികൃതർ അറിയിച്ചു.

പത്ത് ഇലക്ട്രിക് ബസുകളും യൂറോ ഫൈവ് സ്റ്റാൻഡേർഡിലുള്ള ഡീസൽ ബസുകളും സ്കൂൾ സർവീസിനായി സജ്ജമായതായി മുവാസലാത് സ്ട്രാറ്റജി മാനേജ്മെന്റ് അറിയിച്ചു.

ദോഹയിൽ നടന്ന ഓട്ടോനോമസ് ഇ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് മാസത്തിൽ തന്നെ ഗതാഗത മന്ത്രാലയവും വിദ്യഭ്യാസ മന്ത്രാലയവും ചേർന്ന് പുതിയ ഇലക്ട്രിക് സ്കൂൾ ബസുകൾ പുറത്തിറക്കിയിരുന്നു.

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസുകൾ ഉൾപ്പെടെ മുഴുവൻ പൊതുഗതാഗത ബസുകളും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുന്നതായി ഗതാഗത മന്ത്രി ജാസിം സൈഫ് അഹമദ് അൽ സുലൈതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2030ഓടെ രാജ്യത്തെ മുഴുവൻ പൊതുഗതാഗത സംവിധാനവും വൈദ്യുതീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. കൂടുതൽ സുരക്ഷാ മികവോടെയാണ് ഇ സ്കൂൾ ബസുകൾ തയാറാക്കിയത്.

ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനങ്ങൾ, മികച്ച എയർകണ്ടീഷനർ, സെൻസർ സംവിധാനങ്ങളോടെയുള്ള സേഫ്റ്റി ലോക് ഡോറുകൾ, ഫസ്റ്റ് എയ്ഡ് ബോക്സ്, എഞ്ചിൻ സെൻസർ സിസ്റ്റം, എക്സ്റ്റേണൽ സെൻസറുകൾ, ജിപിഎസ്, ഡ്രൈവറുടെ നിലവാരം നിരീക്ഷിക്കുന്ന മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണിത്.

യൂറോ ഫൈവിനും അതിനുമുകളിലുമുള്ള ഇന്ധന ഉപയോഗത്തിലൂടെ ഗതാഗതം കൂടുതൽ പരിസ്ഥിതി സൗഹൃദമായി തീരും.

#School #travel #ecofriendly #Around #buses #launched #Karva

Next TV

Related Stories
സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

Mar 20, 2025 08:44 PM

സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ...

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Mar 20, 2025 08:39 PM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

30 വർഷത്തോളമായി ബിഎംഡബ്ല്യു കമ്പനിയുടെ സൗദിയിലെ സ്‌പെയർ പാർട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. പരേതരായ ബിച്ചാമ്മദും കദീസയുമാണ്...

Read More >>
ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

Mar 20, 2025 04:50 PM

ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

പെരുന്നാൾ നമസ്കാരത്തിന് മുമ്പ് സകാത്ത് അൽ ഫിത്തർ നൽകണമെന്ന് സകാത്ത് അഫയേഴ്‌സ് വകുപ്പ്...

Read More >>
ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

Mar 20, 2025 02:35 PM

ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനാൽ തുടർച്ചയായ അഞ്ചാം വർഷവും ജിദ്ദ കോർണിഷ് സർക്യൂട്ട്...

Read More >>
ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

Mar 20, 2025 01:48 PM

ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25%...

Read More >>
ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

Mar 20, 2025 01:00 PM

ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

റ​മ​ദാ​ൻ ആ​രം​ഭി​ച്ച അ​തേ ദി​വ​സം​ത​ന്നെ, അ​താ​യ​ത്, ശ​നി​യാ​ഴ്ച റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​മെ​ന്നും മാ​ർ​ച്ച് 30നു​ത​ന്നെ...

Read More >>