#warning | മു​ന്ന​റി​യി​പ്പ്; ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ വ​ള​ർ​ത്തു​മൃ​​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തം വേ​ണ്ട

#warning | മു​ന്ന​റി​യി​പ്പ്; ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ വ​ള​ർ​ത്തു​മൃ​​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തം വേ​ണ്ട
Sep 8, 2024 01:13 PM | By VIPIN P V

ദോ​ഹ: (gcc.truevisionnews.com) പാ​ർ​ക്കി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലു​മാ​യി ന​ട​ക്കാ​നി​റ​ങ്ങു​മ്പോ​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഒ​പ്പം കൂ​ട്ടു​ന്ന ശീ​ല​മു​ള്ള​വ​രാ​ണെ​ങ്കി​ൽ ഒ​രു നി​മി​ഷം ശ്ര​ദ്ധി​ക്കു​ക.

ഡോ​ബ​ർ​മാ​ൻ, റി​ഡ്ജ്ബാ​ക്ക്, അ​മേ​രി​ക്ക​ൻ പി​റ്റ്ബു​ൾ, ബോ​ക്സ​ർ തു​ട​ങ്ങി ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ വ​ള​ർ​ത്തു​നാ​യ്ക്ക​ളു​മാ​യി പൊ​തു ഇ​ട​ങ്ങ​ളി​ൽ ന​ട​ക്കാ​ൻ ഇ​റ​ങ്ങ​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് ഖ​ത്ത​ർ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം.

ഇ​ത്ത​ര​ത്തി​ൽ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ 28 ഇ​നം നാ​യ്ക്ക​ളു​ടെ പ​ട്ടി​ക മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നാ​യ്ക്ക​ളു​മാ​യു​ള്ള ക​റ​ക്ക​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കു പു​റ​മെ വ​ന്യ​ജീ​വി​ക​ളെ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള മൃ​ഗ​ങ്ങ​ളു​മാ​യി പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ന​ട​ക്കാ​നി​റ​ങ്ങ​രു​ത്. ഇ​ത്ത​രം മൃ​ഗ​ങ്ങ​ളെ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തും വി​ല്‍ക്കു​ന്ന​തും വാ​ങ്ങു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​തും കൂ​ടു​ത​ൽ ആ​​ക്ര​മ​ണ​കാ​രി​ക​ളു​മാ​യ നാ​യ്ക്ക​ളാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഡോ​ബ​ർ​മാ​ൻ, റി​ഡ്ഗ​ർ​ബാ​ക്, അ​മേ​രി​ക്ക​ൻ സ്റ്റ​ഫോ​ഡ്ഷെ​യ​ർ, അ​മേ​രി​ക്ക​ൻ പി​റ്റ്ബു​ൾ, ബോ​സ്റ്റ​ൺ ടെ​റി​യ​ൻ, ജെ​ർ​മ​ൻ പി​ൻ​ഷ​ർ, സ്റ്റ​ഫോ​ർ​ഷെ​യ​ർ.

ബു​ൾ ടെ​റി​യ​ർ, കാ ​ഡി ബു, ​കാ​ന​റി ഡോ​ഗ്, അ​ർ​ജ​ന്റി​നോ ഡോ​ഗോ, ബ്ര​സീ​ലി​യ​ൻ മാ​സ്റ്റി​ഫ്, സ്പാ​നി​ഷ് മാ​സ്റ്റി​ഫ്, നെ​പോ​ളി​റ്റ​ൻ മാ​സ്റ്റി​ഫ്, ബു​ൾ ഡോ​ഗ്, ബു​ൾ മാ​സ്റ്റി​ഫ്, ഓ​ൾ​ഡ് ഇം​ഗ്ലീ​ഷ് മാ​സ്റ്റി​ഫ്, ഡോ​ഗ് ഡി ​ബോ​റ​ക്സ്, ബോ​ക്സ​ർ, ​ഗ്രേ​റ്റ് ഡാ​ൻ, റോ​ട്ട​ർ​വീ​ല​ർ, ഷാ​ർ പെ, ​കാ​ൻ കോ​ർ​സോ, കാ​ൻ​ജെ​ൽ ഡോ​ഗ്, ടി​ബ​റ്റ് ഡോ​ഗ്, ഷീ​പ് ഡോ​ഗ്, ഒ​വ്ച​ർ​ക, അ​ൽ​പി​ൻ മാ​സ്റ്റി​ഫ് എ​ന്നി​വ​യാ​ണ് അ​വ.

#warning #Do #not #deal #aggressivepets

Next TV

Related Stories
സിനിമയിൽ പോലുമില്ലാത്ത ട്വിസ്റ്റുകൾ! ഫോൺ മോഷ്ടിച്ച് രക്ഷപ്പെട്ടയാളുടെ വാഹനത്തിൽ തൂങ്ങിക്കിടന്ന് പ്രവാസി

Apr 11, 2025 04:18 PM

സിനിമയിൽ പോലുമില്ലാത്ത ട്വിസ്റ്റുകൾ! ഫോൺ മോഷ്ടിച്ച് രക്ഷപ്പെട്ടയാളുടെ വാഹനത്തിൽ തൂങ്ങിക്കിടന്ന് പ്രവാസി

നിർദ്ദേശപ്രകാരം റോഡരികിൽ വാഹനം നിർത്തിയപ്പോൾ ഫോൺ നഷ്ടമായ പ്രവാസി വാഹനത്തിന്‍റെ മുകളിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് പ്രതി...

Read More >>
സൗദിയിൽ ശക്തമായ പൊടിക്കാറ്റ്;​ വരും ദിവസങ്ങളിലും തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം

Apr 11, 2025 03:48 PM

സൗദിയിൽ ശക്തമായ പൊടിക്കാറ്റ്;​ വരും ദിവസങ്ങളിലും തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ ആകാശത്ത് ഉയർന്ന മർദം നിലനിൽക്കുമെന്നും ഏപ്രിൽ 20 വരെ കാലാവസ്ഥ അൽപം അസ്ഥിരമായിരിക്കുമെന്നും കേന്ദ്രം...

Read More >>
റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ

Apr 11, 2025 02:46 PM

റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ

മരണത്തിലേക്ക് നയിച്ച ആക്രമണത്തിന് ഹൈ ക്രിമിനൽ കോടതി ഡ്രൈവറെ കുറ്റക്കാരനാണെന്ന്...

Read More >>
മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

Apr 11, 2025 10:14 AM

മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ആർ‌എസ്‌വി വാക്സീൻ എടുക്കുന്നത് കുറഞ്ഞത് രണ്ട് വർഷത്തേക്ക് സംരക്ഷണം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (PHCC)...

Read More >>
മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

Apr 11, 2025 09:08 AM

മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ...

Read More >>
മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

Apr 11, 2025 09:04 AM

മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ...

Read More >>
Top Stories

Entertainment News