ദോഹ: (gcc.truevisionnews.com) പാർക്കിലും പൊതു ഇടങ്ങളിലുമായി നടക്കാനിറങ്ങുമ്പോൾ വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടുന്ന ശീലമുള്ളവരാണെങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കുക.
ഡോബർമാൻ, റിഡ്ജ്ബാക്ക്, അമേരിക്കൻ പിറ്റ്ബുൾ, ബോക്സർ തുടങ്ങി ആക്രമണകാരികളായ വളർത്തുനായ്ക്കളുമായി പൊതു ഇടങ്ങളിൽ നടക്കാൻ ഇറങ്ങരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം.
ഇത്തരത്തിൽ ആക്രമണകാരികളായ 28 ഇനം നായ്ക്കളുടെ പട്ടിക മന്ത്രാലയം പുറത്തിറക്കി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നായ്ക്കളുമായുള്ള കറക്കത്തിന് വിലക്കേർപ്പെടുത്തിയത്.
വളർത്തുനായ്ക്കൾക്കു പുറമെ വന്യജീവികളെയും പട്ടികയിൽ ഉൾപ്പെടുത്തി. ആക്രമണ സ്വഭാവമുള്ള മൃഗങ്ങളുമായി പൊതു ഇടങ്ങളില്‍ നടക്കാനിറങ്ങരുത്. ഇത്തരം മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വീട്ടിൽ വളർത്തുന്നതും കൂടുതൽ ആക്രമണകാരികളുമായ നായ്ക്കളാണ് നിയന്ത്രണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഡോബർമാൻ, റിഡ്ഗർബാക്, അമേരിക്കൻ സ്റ്റഫോഡ്ഷെയർ, അമേരിക്കൻ പിറ്റ്ബുൾ, ബോസ്റ്റൺ ടെറിയൻ, ജെർമൻ പിൻഷർ, സ്റ്റഫോർഷെയർ.
ബുൾ ടെറിയർ, കാ ഡി ബു, കാനറി ഡോഗ്, അർജന്റിനോ ഡോഗോ, ബ്രസീലിയൻ മാസ്റ്റിഫ്, സ്പാനിഷ് മാസ്റ്റിഫ്, നെപോളിറ്റൻ മാസ്റ്റിഫ്, ബുൾ ഡോഗ്, ബുൾ മാസ്റ്റിഫ്, ഓൾഡ് ഇംഗ്ലീഷ് മാസ്റ്റിഫ്, ഡോഗ് ഡി ബോറക്സ്, ബോക്സർ, ഗ്രേറ്റ് ഡാൻ, റോട്ടർവീലർ, ഷാർ പെ, കാൻ കോർസോ, കാൻജെൽ ഡോഗ്, ടിബറ്റ് ഡോഗ്, ഷീപ് ഡോഗ്, ഒവ്ചർക, അൽപിൻ മാസ്റ്റിഫ് എന്നിവയാണ് അവ.
#warning #Do #not #deal #aggressivepets