റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ കിങ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ ലൈസന്‍സില്ലാതെ പക്ഷിവേട്ട നടത്തിയ മൂന്ന് സൗദി യുവാക്കളെ അറസ്റ്റ് ചെയ്തു.
പരിസ്ഥിതി സുരക്ഷാ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മുസൈര്‍ ഫറാജ് അല്‍മുതൈരി, യാസിര്‍ ഫറാജ് അല്‍മുതൈരി, മുഹമ്മദ് സൈഫ് അല്‍മുതൈരി എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കല്‍ നിന്ന് രണ്ട് എയര്‍ഗണുകളും ഷോട്ട്ഗണില്‍ ഉപയോഗിക്കുന്ന 849 വെടിയുണ്ടകളും എയര്‍ഗണില്‍ ഉപയോഗിക്കുന്ന 591 വെടിയുണ്ടകളും പക്ഷിവലകളും എയര്‍ സിലിണ്ടറുകളും പിടികൂടി.
കൂടാതെ ഇവരുടെ കൈവശം വേട്ടയാടി പിടികൂടിയ 144 പക്ഷികളെയും കണ്ടെത്തി. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
#Illegalbirdhunting #Three #youths #arrested #SaudiArabia