ജിസാൻ: (gcc.truevisionnews.com) ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ജിസാനിലെ ബൈഷിൽ നിര്യാതനായ സാമൂഹിക പ്രവർത്തകൻ എടരിക്കോട് സ്വദേശി പരുത്തിക്കുന്നൻ കോമു ഹാജിയുടെ മൃതദേഹം ഖബറടക്കി.
ബൈഷിലെ അൽറാജി മസ്ജിദ് മഖ്ബറയിലായിരുന്നു ഖബറടക്കം.. 20 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം റിവൈവ കമ്പനി ബൈഷ് ശാഖാ മാനേജറായിരുന്നു.
കെ.എം.സി.സി ബൈഷ് ഏരിയ പ്രസിഡന്റായിരുന്ന ഇദ്ദേഹം സാമുദായിക, സാംസ്കാരിക മേഖലകളിലെ സജീവസാന്നിധ്യവുമായിരുന്നു. നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം.
നടപടിക്രമങ്ങൾക്ക് കെ.എം.സി.സി ജിസാൻ വെൽഫെയർ വിങ്ങിന്റെ സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി. ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിങ് അംഗവുമായ ശംസു പൂക്കോട്ടൂർ,
കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ മൂന്നിയൂർ, വെൽഫെയർ വിങ് ചെയർമാൻ ഗഫൂർ വാവൂർ, കൺവീനർമായ സമീർ അമ്പലപ്പാറ, സാദിഖ് മങ്കട, ബഷീർ ആക്കോട്, സിറാജ് പുല്ലൂരാമ്പാറ, കബീർ പൂക്കോട്ടൂർ, ആരിഫ് എന്നിവർ രംഗത്തുണ്ടായിരുന്നു.
മർകസ് ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി, നാട്ടിൽ നിന്നെത്തിയ സഹോദരൻ ഷാഫി, വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, റുവൈവ കമ്പനി പ്രതിനിധികൾ മയ്യിത്ത് നമസ്കാരത്തിലും തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിലും സംബന്ധിച്ചു.
#heartattack #Social #activist #KomuHaji #body #buried