---
title: "#death | മനാമ സെൻട്രൽ മാർക്കറ്റിൽ വ്യാപാരിയായ കോഴിക്കോട് സ്വദേശി  അന്തരിച്ചു "
english_title: "#native #Kozhikode #who #trader #Manama #Central #Market #passed #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237476/native-kozhikode-who-trader-manama-central-market-passed-away"
published_at: "2024-09-23T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1372becb9d_death.jpg"
keywords: []
---

# #death | മനാമ സെൻട്രൽ മാർക്കറ്റിൽ വ്യാപാരിയായ കോഴിക്കോട് സ്വദേശി  അന്തരിച്ചു 

> **Lead Summary:** **മനാമ: ** അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്ന പ്രവാസി മനാമയിൽ അന്തരിച്ചു .

## Article Content

**മനാമ: ** അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്ന പ്രവാസി മനാമയിൽ അന്തരിച്ചു .

കോഴിക്കോട് ബാലുശ്ശേരി എരമംഗലം ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്.

മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം സിരിയാനി ഹോട്ടൽ റോഡിലാണ് താമസിച്ചിരുന്നത്. സഹോദരൻ ഷമീറും സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയാണ്.

തിങ്കളാഴ്ച രാവിലെ മുറിടിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്.

ഭാര്യ: ഫസീല. മകൻ: ഒന്നാംക്ലാസ് വിദ്യാർഥി ബാസിൽ. സജീർ അടുത്തമാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി മയ്യത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237476/native-kozhikode-who-trader-manama-central-market-passed-away)