റിയാദ്: (gcc.truevisionnews.com) സൗദിയിലെ സിനിമാ തിയറ്ററുകളിൽ നിന്നും റെക്കോർഡ് വരുമാനം. നാനൂറു കോടി റിയാലിലധികം വരുമാനമുണ്ടാക്കിയത്.
ബോക്‌സ് ഓഫിസിൽ ഏറ്റവുമധികം പണം വാരിയത് അമേരിക്കൻ സിനിമകളെന്നും റിപ്പോർട്ടുകൾ. ഫിലിം കമ്മീഷന്‍റെയാണ് കണക്കുകൾ.
2018 ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. ബോക്‌സ് ഓഫിസിൽ ഏറ്റവുമധികം പണം വാരിയത് അമേരിക്കൻ സിനിമകളെന്നും റിപ്പോർട്ടുകൾ. സൗദിയിൽ ആദ്യ സിനിമ പ്രദർശനം ആരംഭിക്കുന്നത് 2018 ഏപ്രിൽ 18നാണ്.
റിയാദിലെ പ്രാദേശിക സിനിമാ ഹാളിലായിരുന്നു പ്രദർശനം. ബ്ലാക്ക് പാന്തർ എന്ന ഹോളിവുഡ് ചിത്രമായിരുന്നു അന്ന് പ്രദർശിപ്പിച്ചത്.
തുടർന്ന് 2019 ജനുവരി 28ന് ജിദ്ദയിലും ആദ്യ സിനിമ ശാല തുറക്കുകയുണ്ടായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ നേതൃത്വത്തിലായിരുന്നു സിനിമാ തിയേറ്റർ തുറക്കാനുള്ള തീരുമാനം.
വിനോദം എന്നതിലുപരി രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ പുതിയ ജോലി അവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
നിലവിൽ 21 നഗരങ്ങളിൽ വിതരണം ചെയ്ത 65 സിനിമകളിൽ നിന്നായി നേടിയത് 4.2 ബില്യൻ റിയാലിന്‍റെ വരുമാനമാണ്.
ഈ വർഷത്തെ ആദ്യ 8 മാസങ്ങളിൽ 618.1 മില്യൻ റിയാലാണ് വരുമാനം. ഈ വർഷം ഏറ്റവുമധികം വരുമാനമുണ്ടായത് ജൂൺ മാസത്തിലാണ്. 141.7 മില്യൻ റിയാലിന്‍റെ വരുമാനമാണുണ്ടായത് 2.9 മില്യൻ ടിക്കറ്റുകൾ വിറ്റതിലൂടെയാണ് നേട്ടം.
#Record #revenues #cinematheaters #Saudi