#amnesty | പൊതുമാപ്പ്; പാസ്പോർട്ട് കാലപരിധി 6 മാസമെന്ന നിബന്ധനയിൽ ഇളവ്

#amnesty | പൊതുമാപ്പ്; പാസ്പോർട്ട് കാലപരിധി 6 മാസമെന്ന നിബന്ധനയിൽ ഇളവ്
Sep 25, 2024 12:13 PM | By Jain Rosviya

അബുദാബി: (gcc.truevisionnews.com)യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ടിന്റെ സാധുത 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമാക്കി കുറച്ചു.

ഇനി മുതൽ ഒരു മാസ കാലപരിധിയുള്ള പാസ്പോർട്ട് ഉള്ളവർക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

നൂറുകണക്കിന് ആളുകൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. നേരത്തെ 6 മാസമെങ്കിലും കാലപരിധിയുള്ള പാസ്പോർട്ട് ഉള്ളവർക്കേ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അനുമതി ഉണ്ടായിരുന്നുള്ളൂ.

പലരും പാസ്പോർട്ട് പുതുക്കാൻ വിവിധ രാജ്യങ്ങളിലെ എംബസികളിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കാലതാമസം നേരിടുകയാണ്. ഇതു മനസ്സിലാക്കിയാണ് ഐസിപി ഇളവ് നൽകുന്നത്.

രണ്ടു മാസത്തെ പൊതുമാപ്പ് കാലയളവിനിടയിൽ നിയമലംഘകരായ മുഴുവൻ പേർക്കും രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.

പുതിയ ഇളവിലൂടെ കൂടുതൽ പേർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകുമെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.

പാസ്പോർട്ട് പുതുക്കുന്നതിലെ കാലതാമസം മൂലം പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാനാണ് ഈ ഇളവ് എന്നും പറഞ്ഞു. 2 മാസ കാലയളവുണ്ടെങ്കിലും നിയമലംഘകർ അവസാന നിമിഷത്തേക്കു കാത്തുനിൽക്കാതെ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.

വിവരങ്ങൾക്ക് 024955555 600522222

#amnesty #Relaxation #condition #passport #validity #Six #months

Next TV

Related Stories
#Amnesty  | പൊതുമാപ്പ്  നടപടികൾ വിജയകരമായി പൂർത്തിയാക്കി;പൊതുമാപ്പ് ലഭിച്ചവർ 27,173

Sep 25, 2024 01:02 PM

#Amnesty | പൊതുമാപ്പ് നടപടികൾ വിജയകരമായി പൂർത്തിയാക്കി;പൊതുമാപ്പ് ലഭിച്ചവർ 27,173

പൊതുമാപ്പിന്റെ ഭാഗമായുള്ള സേവന പ്രവർത്തനങ്ങൾ ആമർ സെന്ററുകളിൽ സജീവമായി...

Read More >>
#electricians | ഒമാനിൽ വിദേശ ഇലക്ട്രീഷ്യൻമാരിൽ നിന്ന് അപേക്ഷ സ്വീകരിക്കില്ല

Sep 25, 2024 12:51 PM

#electricians | ഒമാനിൽ വിദേശ ഇലക്ട്രീഷ്യൻമാരിൽ നിന്ന് അപേക്ഷ സ്വീകരിക്കില്ല

സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും കമ്പനി...

Read More >>
#death | നാദാപുരം ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

Sep 25, 2024 12:23 PM

#death | നാദാപുരം ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിച്ച് പാറക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ...

Read More >>
#ApplePay | ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ലഭ്യമാക്കി ഒമാൻ

Sep 25, 2024 12:22 PM

#ApplePay | ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ലഭ്യമാക്കി ഒമാൻ

കോണ്‍ടാക്റ്റ്‌ലെസ്സ് പേയ്‌മെന്റ് നടത്തുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് പേയ്‌മെന്റ് ടെര്‍മിനലിന് സമീപം...

Read More >>
‌‌#cinematheater | സൗദിയിലെ സിനിമാ തിയറ്ററുകളിൽ നിന്നും റെക്കോർഡ് വരുമാനം

Sep 24, 2024 10:25 PM

‌‌#cinematheater | സൗദിയിലെ സിനിമാ തിയറ്ററുകളിൽ നിന്നും റെക്കോർഡ് വരുമാനം

നിലവിൽ 21 നഗരങ്ങളിൽ വിതരണം ചെയ്ത 65 സിനിമകളിൽ നിന്നായി നേടിയത് 4.2 ബില്യൻ റിയാലിന്‍റെ...

Read More >>
#KozhikodeFest | കോഴിക്കോട് ഫെസ്റ്റ് അബുദാബിയിൽ ജനുവരി 4, 5 തീയതികളിൽ

Sep 24, 2024 10:14 PM

#KozhikodeFest | കോഴിക്കോട് ഫെസ്റ്റ് അബുദാബിയിൽ ജനുവരി 4, 5 തീയതികളിൽ

വൈവിധ്യങ്ങൾ നിറഞ്ഞ നാടിനെ പുറം ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികൾ...

Read More >>
Top Stories