---
title: "#Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം"
english_title: "#Fire #breakout #Jeddah #InternationalMarket"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238888/fire-breakout-jeddah-internationalmarket"
published_at: "2024-09-29T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f9295e3e398_SSA.jpg"
keywords: []
---

# #Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

> **Lead Summary:** **ജിദ്ദ: [** ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ജിദ്ദയിലെ പ്രശസ്‌തമായ വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റ്.

## Article Content

**ജിദ്ദ: [** ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ജിദ്ദയിലെ പ്രശസ്‌തമായ വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റ്.

മലയാളികളടക്കം നിരവധി പേർ ജോലി ചെയ്യുന്നസ്ഥലമാണിത്.

തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

തൊട്ടടുത്തുള്ള മെരിഡിയൻ ഹോട്ടലിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സിവിൽ ഡിഫൻസിന് കഴിഞ്ഞു. അതേസമയം, അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238888/fire-breakout-jeddah-internationalmarket)