---
title: "#tourism | വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ"
english_title: "#Sharjah #with #new #revival #tourism"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238890/sharjah-with-a-new-revival-for-tourism"
published_at: "2024-09-29T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f92bf31a13c_uae.jpg"
keywords: []
---

# #tourism | വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ

> **Lead Summary:** **ഷാർജ : [**[)]( വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ. കഴിഞ്ഞ 8 മാസങ്ങളിലായി ഷാർജയിലെ ഹോട്ടലുകളിൽ താമസിച്ചവർ 10.57 ലക്ഷമാണ്.

## Article Content

**ഷാർജ : [**[)]( വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ. കഴിഞ്ഞ 8 മാസങ്ങളിലായി ഷാർജയിലെ ഹോട്ടലുകളിൽ താമസിച്ചവർ 10.57 ലക്ഷമാണ്.

മുൻ വർഷത്തേക്കാൾ 3.07 ശതമാനം വർധന. റഷ്യൻ സഞ്ചാരികളാണ് ഏറ്റവും കൂടുതൽ എത്തിയത്, 21%. തൊട്ടു പിന്നിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളാണ്,

10%. ഒമാനിൽ നിന്നുള്ളവരാണ് മൂന്നാം സ്ഥാനത്ത് 6%. രാജ്യത്തിന്റെ മൊത്തം എണ്ണ ഇതര വരുമാനത്തിൽ ഷാർജ വിനോദ സഞ്ചാര മേഖലയുടെ സംഭാവന 11 ശതമാനമായി ഉയർന്നു.

ഹോട്ടലുകളിൽ 66% മുറികളിലും താമസക്കാരുണ്ടായിരുന്നതായും ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238890/sharjah-with-a-new-revival-for-tourism)