കുവൈത്ത് സിറ്റി: (gcc.truevisionnews.com)കുവൈത്തിലെ ഹവല്ലി മേഖലയിൽ നടന്ന സുരക്ഷ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ സുരക്ഷ കാമ്പയിനിൽ 1,895 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. തിരിച്ചറിയൽ രേഖയില്ലാത്ത 32 പേരെയും, റസിഡൻസ് നിയമം ലംഘിച്ച 24 പേരെയും, വിവിധ കേസുകളിൽ പ്രതികളായ നിരവധി പേരെയും അറസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ സുരക്ഷ പരിശോധനയും ട്രാഫിക് കാമ്പയിനുകളും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജാബ്രിയയിലും സുരക്ഷ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെയും ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.
#Security #check #Haveli #number #violations #found.