#OnionPrice | ഇന്ത്യൻ സവാള: ഗൾഫിൽ വില കുറഞ്ഞില്ല, പ്രവാസികള്‍ ബുദ്ധിമുട്ടിൽ

#OnionPrice | ഇന്ത്യൻ സവാള: ഗൾഫിൽ വില കുറഞ്ഞില്ല, പ്രവാസികള്‍ ബുദ്ധിമുട്ടിൽ
Oct 1, 2024 12:32 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) ഇന്ത്യ സവാള കയറ്റുമതി നിയന്ത്രണം നീക്കി രണ്ടാഴ്ച പിന്നിട്ടിട്ടും ഗൾഫിൽ വില കുറഞ്ഞില്ല. വിവിധ കച്ചവട സ്ഥാപനങ്ങളിൽ 6.45 ദിർഹമാണ് (ഏകദേശം 147 രൂപ) ശരാശരി വില.

ഒരു വർഷമായി ഇന്ത്യൻ സവാളയുടെ വില പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നേരത്തെ 2 ദിർഹത്തിനു വരെ സവാള ലഭിച്ചിരുന്നു. 2023 ഒക്ടോബറിലാണ് ഇന്ത്യയിൽ സവാളയുടെ വിലക്കയറ്റം തടയുന്നതിന് മിനിമം കയറ്റുമതി വില (എംഇപി) കേന്ദ്രം നിശ്ചയിച്ചത്.

കിലോയ്ക്ക് 20 രൂപയിൽ താഴെ കയറ്റുമതി അനുവദിച്ചിരുന്നില്ല. ആഭ്യന്തര ലഭ്യത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അതിനാൽ കൂടിയ വിലയ്ക്കാണ് ഇന്ത്യൻ സവാള ഗൾഫിൽ എത്തിച്ചിരുന്നത്. ഇതിന് ആനുപാതികമായി ഇവിടെ വില കൂട്ടുകയും ചെയ്തിരുന്നു.

ഹരിയാന, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ 13ന് കയറ്റുമതി നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. കൂടിയ വിലയ്ക്ക് എത്തിച്ച സ്റ്റോക്ക് തീർന്നാലേ വില കുറയ്ക്കാനാകൂ എന്നാണ് കച്ചവടക്കാരുടെ പൊതുവേയുള്ള മറുപടി.

എന്നാൽ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള സവാള വൻതോതിൽ സൂക്ഷിക്കാറില്ലെന്നതിനാൽ വില കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഓണത്തിന് കിലോയ്ക്ക് 7.50 ദിർഹം വരെ ഉയർന്നിരുന്ന വില ഒരു ദിർഹം കുറഞ്ഞെങ്കിലും പഴയ നിരക്കിലേക്കു തിരിച്ചെത്തുന്നത് വൈകുകയാണ്. അസ്സൽ ഇന്ത്യൻ സവാളയ്ക്ക് ഇത്രയും വിലയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

ചെറുകിട സ്ഥാപനങ്ങളിലെ വിലക്കുറവ് ചൂണ്ടിക്കാട്ടിയപ്പോൾ, മറ്റു രാജ്യങ്ങളിലെ ഉള്ളി ചിലർ ഇന്ത്യൻ ഉള്ളിയെന്ന് പറഞ്ഞു വിലക്കുറവിൽ വിൽക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഇന്ത്യൻ ഉള്ളിയോട് സാമ്യമുള്ള, മറ്റുരാജ്യങ്ങളിൽനിന്നുള്ള ഉള്ളി ഇടകലർത്തി വിൽക്കുന്നവരുമുണ്ട്.

നാട്ടിൽ വില കൂടിയാൽ ഉടൻ ഗൾഫിലും വിലവർധന നടപ്പിലാക്കാൻ കാട്ടുന്ന വ്യഗ്രത വില കുറയ്ക്കുന്ന കാര്യത്തിൽ കച്ചവടക്കാർ കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

നേരത്തെ 20 രൂപയുണ്ടായിരുന്ന സവാള ലേലത്തുക പിന്നീട് 55 രൂപയാക്കി വർധിപ്പിച്ചിരുന്നതായും ഇസ്രയേൽ-ഗാസ പ്രശ്നം മൂലം ഷിപ്പിങ് ചാർജ് ഇരട്ടിയോളം വർധിച്ചതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

ഇതിനു പുറമേ കഴിഞ്ഞയാഴ്ച നാട്ടിൽ ഉള്ളി വില കൂടിയതും ഇവിടെ കുറയാതിരിക്കാൻ കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു.

#Indian #OnionPrices #not #fall #Gulf #expatriates #trouble

Next TV

Related Stories
ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Apr 21, 2025 07:38 PM

ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി...

Read More >>
കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

Apr 21, 2025 04:28 PM

കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

ഇതിൽ വൈദ്യ സഹായം, പ്രസവാവധി, മതപരമായ കടമകൾ, വ്യക്തിപരമായ അത്യാവശ്യങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്നു. വിദേശത്തെ ചികിത്സയ്ക്ക് പോകുമ്പോൾ...

Read More >>
നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

Apr 21, 2025 01:28 PM

നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

നിയമലംഘനങ്ങളുടെ ഗൗരവവും സ്വഭാവവും അനുസരിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രാലയം...

Read More >>
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

Apr 21, 2025 12:29 PM

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ...

Read More >>
ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

Apr 21, 2025 11:56 AM

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന്...

Read More >>
Top Stories










News Roundup