മനാമ: (gcc.truevisionnews.com) പ്രവാസി തൊഴിലാളിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ട കമ്പനി 3000 ദീനാർ നഷ്ടപരിഹാരം നൽകാൻ ലേബർ കോടതി ഉത്തരവിട്ടു.
അറബ് പ്രവാസി തൊഴിലാളിയെയാണ് നിയമവിരുദ്ധമായി പിരിച്ചുവിട്ടത്. എട്ട് മാസത്തെ സേവനത്തിനു ശേഷം മുൻകൂർ അറിയിപ്പോ നഷ്ടപരിഹാരമോ നൽകാതെയാണ് വനിതാ ജീവനക്കാരിയെ പിരിച്ചുവിട്ടത്.
രണ്ട് വർഷത്തെ കരാറിനു കീഴിലാണ് ഇവർ ജോലി ചെയ്തിരുന്നത്. പിരിച്ചുവിടുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയുമായിരുന്നു.
ഇതേതുടർന്നാണ് കേസ് കോടതിയിലെത്തിയത്. പിരിച്ചുവിടലിന് സാധുവായ കാരണം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതിനാൽ, അത് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു.
തൊഴിൽ നിയമത്തിലെ ആർട്ടിക്ൾ 99 പ്രകാരം, തൊഴിലാളിയുടെ കരാർ കാലയളവിലെ ശമ്പളത്തിന് തുല്യമായ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്.
#company #fired #migrantworker #illegally #court #said #compensation