#accident | കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് സ്വദേശി ജോയലിന്‍റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും; തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ

#accident | കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് സ്വദേശി ജോയലിന്‍റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും; തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ
Oct 11, 2024 01:12 PM | By VIPIN P V

ജിദ്ദ : (gcc.truevisionnews.com) കഴിഞ്ഞ ഓഗസ്റ്റ് 9 ന് അൽ ബാഹായിലെ അൽ ഗറായിൽ നടന്ന വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ വീട്ടിൽ തോമസിന്‍റെയും മോളിയുടെയും മകൻ ജോയൽ തോമസിന്‍റെ (28) മൃതദേഹം ശനിയാഴ്ച കേരളത്തിലെത്തിക്കും.

ശനിയാഴ്ച ഉച്ചക്ക് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം രാത്രി പത്ത് മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് ജീവകാരുണ്യ പ്രവർത്തകൻ പന്തളം ഷാജി അറിയിച്ചു.

ജോയലിന്‍റെ ബന്ധു ജോഫിൻ ജോണിനും, സുഹൃത്ത് എബിനുനൊപ്പം നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കുടുംബത്തെ സഹായിച്ചിരുന്നത് പന്തളം ഷാജിയാണ്.

ജോയൽ തോമസ് അടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്.ജോയലിനെ കൂടാതെ ഉത്തർപ്രദേശ് സ്വദേശി മുക്കറം ഇസ്​ലാമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവർ.

അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു.

വിരൽ അടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ജോയലിന്‍റെ സഹോദരൻ ജോജി നാട്ടിൽ നിന്നും സൗദിയിൽ എത്തി ഡി എൻ എ പരിശോധനയ്ക്ക് രക്ത സാമ്പിൾ നൽകിയിരുന്നു.

ഡി എൻ എ ഫലം വന്ന് മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടർന്ന് നിയമനടപടിൽ പൂർത്തിയാക്കി അൽ ഗറാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ എംബാം ചെയ്യുന്നതിന് ജിദ്ദയിലേക്ക് മാറ്റിയിരുന്നു. ബന്ധു ജോഫിൻ ജോൺ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

#waiting #body #Joel #native #Kozhikode #home #tomorrow #Identified #DNA #testing

Next TV

Related Stories
#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Oct 11, 2024 05:13 PM

#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സൗ​ദി നാ​ഷ​ന​ൽ സെ​ന്‍റര്‍ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാന്‍റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ...

Read More >>
#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

Oct 11, 2024 05:11 PM

#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം....

Read More >>
#death | മലയാളി യുവാവ്​ റിയാദിൽ അന്തരിച്ചു

Oct 11, 2024 03:11 PM

#death | മലയാളി യുവാവ്​ റിയാദിൽ അന്തരിച്ചു

പിതാവ്: കുട്ടപ്പൻ നായർ, മാതാവ്: സുശീല മോഹൻ, ഭാര്യ: വിനീത, മക്കൾ: ഹരികൃഷ്ണൻ,...

Read More >>
#death | പ്രവാസി യുവതി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

Oct 11, 2024 11:07 AM

#death | പ്രവാസി യുവതി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​മ്പ​നി മു​ഖേ​ന ന​ട​ക്കു​ന്നു....

Read More >>
#death | താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; മലയാളി ഷാർജയിൽ അന്തരിച്ചു

Oct 11, 2024 10:57 AM

#death | താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; മലയാളി ഷാർജയിൽ അന്തരിച്ചു

വ്യാ​ഴാ​ഴ്ച രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍...

Read More >>
#DEATH | മസ്​തിഷ്​കാഘാതം; പ്രവാസി മലയാളി  റിയാദിൽ മരിച്ചു

Oct 11, 2024 07:30 AM

#DEATH | മസ്​തിഷ്​കാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികൾ...

Read More >>
Top Stories

News Roundup