#RealEstate | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

#RealEstate  | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു
Oct 11, 2024 07:41 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) പയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അധികാരപരിധിക്കുള്ളിൽ റിയൽ എസ്റ്റേറ്റ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം)ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു.

എഡിജിഎമ്മിന്‍റെ റിയൽ എസ്‌റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്‌മെന്‍റ് റെഗുലേഷനുകൾ എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ചയെയും നവീകരണത്തെയും പിന്തുണയ്‌ക്കുക, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്ന നിലയിലും ആഗോള, പ്രാദേശിക നിക്ഷേപകർക്ക് വിശ്വസനീയമായ ലക്ഷ്യസ്ഥാനം എന്ന നിലയിലും എഡിജിഎമ്മിന്‍റെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുക കൂടി ലക്ഷ്യമാണ്.

ഇടപാട് സേവനങ്ങളും ഡെവലപർമാർക്കും പ്രോപ്പർട്ടി ഉടമകൾക്കുമായി മറ്റ് സംയോജിത സേവനങ്ങളും ഉൾപ്പെടെ ഏകീകൃത റിയൽ എസ്റ്റേറ്റ് സേവനങ്ങളുടെ മുഴുവൻ സേവനങ്ങളും പ്ലാറ്റ്ഫോം നൽകും.

സുതാര്യത, ഓഹരി ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കൽ എന്നിവ ഉറപ്പുവരുത്തുന്നതിനാണ് റഗുലേറ്ററി ചട്ടക്കൂട് രൂപകൽപന ചെയ്തിരിക്കുന്നത്.

ഹ്രസ്വകാല റസിഡൻഷ്യൽ ലീസുകൾ, ഓഫ്-പ്ലാൻ വികസനം, ഓഫ്-പ്ലാൻ വിൽപന, എസ്ക്രോ ക്രമീകരണങ്ങൾ, റിയൽ പ്രോപ്പർട്ടികൾക്കും പ്രഫഷണലുകൾക്കുമായി ഒരു പുതിയ റജിസ്ട്രേഷൻ ചട്ടക്കൂട്, അൽ റീം ഐലൻഡ് ട്രാൻസിഷണൽ പ്രൊവിഷൻ എന്നിവയ്ക്കുള്ള നിയമനിർമ്മാണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇടപാട് സേവനങ്ങൾ, ഡെവലപ്പർ സേവനങ്ങൾ, ഉടമസ്ഥരുടെ സേവനങ്ങൾ എന്നിവയുൾപ്പെടെ റിയൽ എസ്റ്റേറ്റ് സേവനങ്ങളുടെ സമഗ്രമായ ശ്രേണിയുടെ അടിത്തറയായി ആക്സസ്ആർപി പ്രവർത്തിക്കുന്നു.

#Real #Estate #Unified #Digital #Platform #Launched #Abu #Dhabi

Next TV

Related Stories
#founddead  | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ്  കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Dec 4, 2024 10:47 PM

#founddead | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു....

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 4, 2024 08:50 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ്...

Read More >>
#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Dec 4, 2024 04:21 PM

#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു...

Read More >>
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
Top Stories










News Roundup






Entertainment News