Oct 14, 2024 12:30 PM

മ​നാ​മ: (gcc.truevisionnews.com) ഗ​ൾ​ഫ് എ​യ​ർ വി​മാ​ന സ​ർ​വി​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൊ​ണ്ടു​പോ​കാ​വു​ന്ന ല​ഗേ​ജി​ന്റെ അ​ള​വി​ൽ വ്യ​ത്യാ​സം വ​രു​ത്തി.

ഇ​ക്ക​ണോ​മി ക്ലാ​സി​ൽ നി​ല​വി​ൽ 23+ 23 കി​ലോ ല​ഗേ​ജാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​നി മു​ത​ൽ ഈ 46 ​കി​ലോ ല​ഗേ​ജ് അ​നു​വ​ദി​ക്കു​ക​യി​ല്ല.

ഇ​ക്ക​ണോ​മി ക്ലാ​സ് ലൈ​റ്റ് വി​ഭാ​ഗ​ത്തി​ൽ 25 കി​ലോ ല​ഗേ​ജ് കൊ​ണ്ടു​പോ​കാം. ഇ​ക്ക​ണോ​മി ക്ലാ​സ് സ്മാ​ർ​ട്ട് വി​ഭാ​ഗ​ത്തി​ൽ 30 കി​ലോ​യും ​ഫ്ല​ക്സ് വി​ഭാ​ഗ​ത്തി​ൽ 35 കി​ലോ​യും ല​ഗേ​ജ് കൊ​ണ്ടു​പോ​കാം.

നി​ശ്ചി​ത തൂ​ക്ക​ത്തി​നു​ള്ളി​ൽ പ​ര​മാ​വ​ധി അ​ഞ്ചു ബാ​ഗേ​ജു​ക​ളാ​ക്കി കൊ​ണ്ടു​പോ​കാം. പ​ക്ഷേ ഒ​രു ബാ​ഗേ​ജ് 32 കി​ലോ​യി​ൽ കൂ​ടാ​ൻ പാ​ടി​ല്ലെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്.

ഇ​ക്ക​ണോ​മി ക്ലാ​സ് ഹാ​ൻ​ഡ് ബാ​ഗേ​ജ് ആ​റു കി​ലോ ത​ന്നെ​യാ​യി​രി​ക്കും. ബി​സി​ന​സ് ക്ലാ​സി​ൽ ഇ​തു​വ​രെ 32+32 കി​ലോ ല​ഗേ​ജാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

അ​ത് ഇ​നി മു​ത​ൽ സ്മാ​ർ​ട്ട് വി​ഭാ​ഗ​ത്തി​ൽ 40 കി​ലോ​യും ഫ്ല​ക്സ് വി​ഭാ​ഗ​ത്തി​ൽ 50 കി​ലോ​യു​മാ​യി മാ​റും. ഹാ​ൻ​ഡ് ബാ​ഗേ​ജ് നി​ല​വി​ലു​ള്ള 9 കി​ലോ ത​ന്നെ​യാ​യി തു​ട​രും. ഒ​ക്ടോ​ബ​ർ 27 മു​ത​ൽ പു​തു​ക്കി​യ ബാ​ഗേ​ജ് ന​യം ന​ട​പ്പി​ൽ വ​രും.

#Gulf #Air #reduced #carry #on #baggage #passengers

Next TV

Top Stories