മനാമ: കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വീസ് നവംബര്‍ മുതല്‍ നാല് ദിവസം മാത്രമെ ഉണ്ടായിരിക്കൂ.
ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് ഞായര്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസ്.
അതേസമയം 2024 ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചിരുന്നു.
ഉടന്‍ തന്നെ ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിക്കും ജയ്പൂരിനും ഇടയ്ക്ക് 10 സര്‍വീസുകള്‍ ആരംഭിക്കും. ഈ റൂട്ടില്‍ നാല് മാസം മുമ്പാണ് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിച്ചത്.
#gulfair #services #kerala #reduced #four #per #week