ദുബൈ: (gcc.truevisionnews.com)രാജ്യത്തിന്റെ വടക്കൻ മേഖലകളിലുണ്ടായ ശക്തമായ മഴയിൽ ഷാർജ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ മലനിരകളിൽ വെള്ളച്ചാട്ടങ്ങൾ സജീവമായി.
ഷാർജയിലെ വാദി അൽ ഹിലൂ ഏരിയകളിലും തിങ്കളാഴ്ച മഴ ലഭിച്ചു. തിങ്കളാഴ്ച രാവിലെ ആകാശം ഭാഗികമായി മേഘാവൃതമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
വടക്കുകിഴക്ക് മേഖലകളിലാണ് മഴമേഘങ്ങൾ പ്രത്യക്ഷപ്പെട്ടത്.
ഖോർഫക്കാൻ മലനികളിലൂടെ മഴ വെള്ളം റോഡിലേക്ക് ഒഴുകിവരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, മഴ ലഭിച്ചെങ്കിലും രാത്രി ഈർപ്പമുള്ള കാലാവസ്ഥ ചൊവ്വാഴ്ച രാവിലെ വരെ തുടരുമെന്ന് എൻ.സി.എം അറിയിച്ചിരുന്നു.
#Heavy #rain #Sharjah #waterfalls #came #alive #mountain #ranges