മസ്കത്ത്: (gcc.truevisionnews.com) ദഖിലിയ ഗവർണറേറ്റിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ആദം വിലായത്തിലാണ് സംഭവം.
സ്വദേശി പൗരൻമാരാണ് മരിച്ചത്. അപകടത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ട്രൈത്തിലീൻ ഗ്ലൈക്കോൾ (ടി.ഇ.ജി) ചോർന്നു.
അപകടകരമായ വസ്തുക്കളുടെ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ ടീമുകൾ എന്നിവർ സ്ഥലത്തെത്തിയാണ് പിന്നീട് ചോർച്ച തടഞ്ഞത്.
അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പ്രകൃതിവാതക സംസ്കരണത്തിനുള്ള ഡീഹൈഡ്രേറ്റിങ് ഏജന്‍റായി ടി.ഇ.ജി ഉപയോഗിക്കാറുണ്ട്.
തുണിത്തരങ്ങൾക്കുള്ള ലൂബ്രിക്കറ്റിങ്, ബ്രേക്ക് ദ്രാവകങ്ങൾ, ലൂബ്രിക്കന്‍റുകൾ, ആന്‍റിഫ്രീസ് ഫോർമുലേഷനുകൾ, വാൾപേപ്പർ സ്ട്രിപ്പറുകൾ, കൃത്രിമ മൂടൽമഞ്ഞ് പരിഹാരങ്ങൾ എന്നിവയിൽ ഒരു ഘടകമായും ഇത് ഉപയോഗിച്ച് വരുന്നു.
#Locomotive #trailer #collide #accident #Oman #Two #deaths