(gcc.truevisionnews.com) കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ രൂപപ്പെട്ടത്കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും കരുതലും പുലര്‍ത്തണമെന്ന് ജനറല്‍ ഫയര്‍ഫോഴ്സ്, പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ച മഴ വരും ദിസവസങ്ങളിലും തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വിഭാഗം മേധാവി യാസര്‍ അല്‍-ബലൂഷി മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച രാവിലെ മുതല്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. മഴ എത്തിയതോടെ താപനിലയിലും ഇടിവുണ്ടായി.
ഉച്ചക്ക് ശരാശരി 25 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നു.വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അപകടങ്ങള്‍ക്ക് കാരണമാകുന്ന തരത്തില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
സഹായം ആവശ്യമുള്ളവര്‍ക്ക് 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കാമെന്നും അറിയിപ്പു നല്‍കി.
#Unstable #weather #Kuwait #People #advised #cautious