Nov 3, 2024 02:26 PM

റിയാദ് : (gcc.truevisionnews.com) സൗദി അറേബ്യയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും. സൗദിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്.

സൗദിയുടെ അല്‍ ജൗഫ് പ്രദേശത്ത് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. ഇന്നലെ ഒരു പ്രദേശമാകെ മഞ്ഞുമൂടി.

മഴ മൂലം താഴ്വരകളില്‍ വെള്ളം നിറഞ്ഞു. വരും ദിവസങ്ങളിലും സൗദിയുടെ അല്‍ ജൗഫ് മേഖലയില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച വരെ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.

മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്‌ക്കും മഞ്ഞുവീഴ്ചക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു.

റിയാദ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. ചിലസ്ഥലങ്ങളിൽ ശക്തമായ കാറ്റിനും മിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 14 ആംബുലൻസ് ടീമുകൾ, രണ്ട് കെയർ ടീമുകൾ, എയർ ആംബുലൻസ് ടീം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.

വിദൂര പ്രദേശങ്ങളിൽ ഒരു റെസ്പോൺസ് ടീമിന് പുറമേ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അധിക സപ്പോർട്ട് ടീമുകളെ സജ്ജീകരിച്ചുവെന്നും ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. മമദൗ അൽ റുവൈലി അറിയിച്ചു.

#Heavy #rain #snowfall #Saudi #Arabia.

Next TV

Top Stories