Featured

#founddead | മലയാളി ദമ്പതികൾ സൗദിയിൽ മരിച്ച നിലയിൽ

News |
Nov 13, 2024 10:08 PM

ബുറൈദ​: മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി.

അൽ ഖസീം പ്രവിശ്യയിലെ ബു​റൈദക്ക് സമീപം ഉനൈസയിൽ കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി​ (32) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ചയാണ്​ സംഭവം. ശരത്തിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ജോലിക്ക്​ എത്താത്തതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച്​ ഫ്ലാറ്റിലെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടി ലഭിച്ചില്ല.

തുടർന്ന് പൊലീസ് സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.

മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയിൽ ഇലക്​ട്രിക്​,​ പ്ലമ്പിങ്​ ജോലി ചെയ്​തിരുന്ന​ ശരത്​ നാലു വർഷം മുമ്പാണ് പ്രീതയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. ശരത്തി​ന്റെ പിതാവ്​: മണി. 

#Malayali #couple #found #dead #Saudi

Next TV

Top Stories










News Roundup






Entertainment News