Nov 29, 2024 07:41 PM

അബുദാബി : (gcc.truevisionnews.com)  യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി ആരംഭിച്ചു.

100 ദശലക്ഷം ദിര്‍ഹത്തിന്റെ 'ലക്കി ഡേ' ഗ്രാന്‍ഡ് പ്രൈസ് ആണ് ദ് യുഎഇ ലോട്ടറിയുടെ വലിയ സമ്മാനം. ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് ലോട്ടറി ആരംഭിക്കുന്നത്. ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് ഡിസംബര്‍ 14ന് നടക്കും.

ജനറല്‍ കൊമേഷ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സുള്ള അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെയിം എല്‍എല്‍സി കമ്പനിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്.

18 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള യുഎഇ നിവാസികള്‍ക്ക് ലോട്ടറിയില്‍ പങ്കെടുക്കാം. theuaelottery.ae എന്ന വെബ് സൈറ്റിലൂടെ ലോട്ടറി എടുക്കാം.

ലക്കി ഡേ' ഗെയിമിന്റെ ഭാഗമായ 10 കോടി ദിര്‍ഹമാണ് ഏറ്റവും വലിയ സമ്മാനം. 50 ദിര്‍ഹമാണ് ഒരു ടിക്കറ്റ് നിരക്ക്. ജാക്ക്പോട്ടിന് പുറമേ, ഏഴ് 'ലക്കി ചാന്‍സ് ഐഡികളും' ഒരു ലക്ഷം ദിര്‍ഹം വീതം ഉറപ്പായ സമ്മാനവും നേടും.

പങ്കെടുക്കുന്നവര്‍ക്ക് 10 കോടി ദിര്‍ഹം, 10 ലക്ഷം ദിര്‍ഹം, ഒരു ലക്ഷം ദിര്‍ഹം, 1000 ദിര്‍ഹം, 100 ദിര്‍ഹം എന്നിങ്ങനെയും സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.

#UAE's #first #regulated #lottery #officially #launched.

Next TV

Top Stories










News Roundup






Entertainment News