Nov 30, 2024 08:00 PM

അബുദാബി: (gcc.truevisionnews.com) യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിലേതിനേക്കാളും പെട്രോളിന് 13 ഫിൽസ് വരെ കുറഞ്ഞു.

അതേസമയം ഡീസലിന് 1 ഫിൽസ് കൂടുകയും ചെയ്തു. നാളെ(1) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

പെട്രോൾ വില വിശദമായി

∙ സൂപ്പർ98 - ലിറ്ററിന് 2.61 ദിർഹം. (നവംബറിൽ ലിറ്ററിന് 2.74 ദിർഹം). വ്യത്യാസം 13 ഫിൽസ്.

∙ സ്പെഷൽ 95 - ലിറ്ററിന് 2.50 ദിർഹം. (നവംബറിൽ 2.63 ദിര്‍ഹം). വ്യത്യാസം 13 ഫിൽസ്.

∙ ഇ–പ്ലസ് 91- ലിറ്ററിന് 2.43 ദിർഹം(നവംബറിൽ 2.55 ദിർഹം). വ്യത്യാസം 12 ഫിൽസ്.‍

∙ ഡീസൽ - ലിറ്ററിന് 2.68 ദിർഹം. (നവംബറിൽ ലിറ്ററിന് 2.67 ദിർഹം). വ്യത്യാസം 1 ഫിൽസ്.

ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഡിസംബറിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നത് കഴിഞ്ഞ മാസത്തേക്കാൾ 6.12 ദിർഹം മുതൽ 9.62 ദിർഹം വരെ കുറവായിരിക്കും.

തുടർച്ചയായ രണ്ട് മാസം വില കുറഞ്ഞ ശേഷം നവംബറിൽ യുഎഇയിൽ ഇന്ധന വില കൂടിയിരുന്നു. 2015-ൽ യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി ബന്ധപ്പെടുത്തുകയും ചെയ്തതിനാൽ എല്ലാ മാസാവസാനവും നിരക്ക് പരിഷ്കരിക്കുന്നു.

ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വിലയാണ് എല്ലാ മാസവും നിർണയിക്കുന്നത്.

#Fuelprices #drop #UAE #newrate #effective #tomorrow

Next TV

Top Stories










News Roundup






Entertainment News